മക്ക: മക്ക ഹറമില്‍ ശനി, ഞായര്‍ ദിവസങ്ങളിലായെത്തിയത് 30 ലക്ഷം വിശ്വാസികള്‍. റംസാന്റെ അവസാനദിനങ്ങള്‍ അടുത്തതോടെ മക്ക ഗ്രാന്‍ഡ് മോസ്‌കിലേക്ക് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ശനിയാഴ്ച പകല്‍ ഫജ്ര്‍ നമസ്‌കാരത്തിനെത്തിയത് 5,92,100 പേരാണ്. ളുഹ്ര്‍ നമസ്‌കാരത്തിന് 5,18,000 പേരും അസ്ര്‍ നമസ്‌കാരത്തിന് 5,47,700 പേരും എത്തി.
മഗ്രിബിനെത്തിയത് 7,10,500 പേരും തറാവീഹ്, ഇശാ നമസ്‌കാരത്തിനെത്തിയത് ഏഴ് ലക്ഷത്തിലേറെ വിശ്വാസികളുമാണ്. ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍ റബിയയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രധാനകവാടങ്ങളിലൂടെ പള്ളിയില്‍ പ്രവേശിച്ച ഉംറ തീര്‍ഥാടകരുടെ എണ്ണം 6,62,500 ആണ്. മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഏറ്റവുംകൂടുതല്‍ തീര്‍ഥാടകര്‍ പള്ളിയിലെത്തിയത് കിങ് അബ്ദുല്‍ അസീസ് കവാടം വഴിയാണ്. 2,35,800 തീര്‍ഥാടകര്‍ ഇതുവഴി പ്രവേശിച്ചു. ബാബ് അല്‍ സലാം വഴി 32,300 തീര്‍ഥാടകരും ബാബ് അല്‍ ഹുദൈബിയ വഴി 69,600 തീര്‍ഥാടകരുമെത്തി. രണ്ട് ലക്ഷത്തിലേറെ തീര്‍ഥാടകരാണ് അല്‍ ഉംറ, കിങ് ഫഹദ് ഗേറ്റുകള്‍ വഴി പ്രവേശിച്ചത്.
Content Highlights: Over 3 million pilgrims visited Mecca`s Grand Mosque on the weekend.
Published: 24 Mar 2025, 08:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented