
മലപ്പുറം: റംസാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ മുഴുകി വിശ്വാസികള്‍. പുണ്യമാക്കപ്പെട്ട 27-ാം രാവായ വ്യാഴാഴ്ച രാത്രി വൈകിയും പ്രാര്‍ഥനകളില്‍ പങ്കെടുത്ത വിശ്വാസികള്‍ ക്ഷീണമെല്ലാം മറന്ന് വെള്ളിയാഴ്ച സത്കര്‍കര്‍മങ്ങള്‍ അധികരിപ്പിച്ചു. ജില്ലയിലെ പള്ളികളില്‍ പ്രായഭേദമെന്യേ ആളുകള്‍ ജുമുഅ നമസ്‌കാരത്തിനെത്തി.
ടൗണുകളിലെ ചില പള്ളികളില്‍ നമസ്‌കരിക്കുന്നവരുടെ നിര അവസാന വരിയും കടന്ന് പുറത്തേക്കു നീണ്ടു. ശാരീരികമായും മാനസികമായും സംസ്‌കരിച്ച ഹൃദയവുമായാണ് ആളുകള്‍ റംസാന്‍ അവസാനനാളുകളിലെ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. സക്കാത്തിന്റെ മഹത്വം മുതല്‍ പെരുന്നാള്‍ദിവസം കഴിയുന്നതുവരെ നിര്‍വഹിക്കേണ്ടുന്ന പുണ്യകാര്യങ്ങളെക്കുറിച്ച് ഖുതുബ പ്രസംഗത്തിലൂടെ ഇമാമുമാര്‍ ഓര്‍മ്മപ്പെടുത്തി. റംസാനില്‍ നവീകരിച്ച വ്യക്തിത്വം കളങ്കപ്പെടുത്താതെ നിലനിര്‍ത്തണമെന്നും ലോകത്തിലെ വേദനിക്കുന്നവരുടെ സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും ഇമാമുമാര്‍ പ്രത്യേകം ഉദ്ബോധിപ്പിച്ചു.
നമസ്‌കാരത്തിന് പിന്നാലെ പ്രത്യേകം പ്രാര്‍ഥനകളുമുണ്ടായി. പ്രിയപ്പെട്ടവരുടെ ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും സമയം കണ്ടെത്തി. സമ്പാദ്യത്തില്‍ നിന്ന് നിര്‍ബന്ധമാക്കിയ സക്കാത്ത് വിതരണത്തിലും പങ്കാളികളായി.
മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍
മലപ്പുറം: റംസാനിലെ അവസാന വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെത്തിയത് ആയിരക്കണക്കിന് വിശ്വാസികള്‍. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി ജുമുഅ-ഖുതുബയ്ക്ക് നേതൃത്വംനല്‍കി.
റംസാനില്‍ ആര്‍ജിച്ചെടുത്ത ഹൃദയശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും അശരണരുടെ സുഖദുഖങ്ങളില്‍ പങ്കാളികളായി അവരുടെ കണ്ണീരൊപ്പണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കിരാതമായി കൊലചെയ്യപ്പെടുന്ന പലസ്തീനികള്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടത്തി.
Content Highlights: ramadan last friday prayers in malappuram
Published: 29 Mar 2025, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented