കോഴിക്കോട്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാന് വിടചൊല്ലാനൊരുങ്ങി വിശ്വാസികള്‍. വ്രതമനുഷ്ഠിച്ചും രാത്രിയുടെ അന്ത്യയാമങ്ങളില്‍വരെ പ്രാര്‍ഥനകളില്‍ മുഴുകിയും ആര്‍ജിച്ചെടുത്ത ആത്മവിശുദ്ധി ഇനിയും നിലനിര്‍ത്തണമെന്ന് വെള്ളിയാഴ്ച പള്ളികളില്‍ ഇമാമുമാരുടെ ഖുത്തുബകളില്‍ ആഹ്വാനംചെയ്തു. ചെറിയ പെരുന്നാള്‍ദിവസം കൊടുക്കേണ്ട ഫിത്തര്‍ സക്കാത്തിനെക്കുറിച്ചും വിവരിച്ചു.

To advertise here,

പലസ്തീനിലെ യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും ജുമുഅ നമസ്‌കാരശേഷം പ്രത്യേകം പ്രാര്‍ഥനകള്‍ നടത്തി. അവസാന വെള്ളിയാഴ്ച വിശ്വാസികളെക്കൊണ്ട് പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. 27 റംസാന്‍ദിനങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കി. ഇനി രണ്ടോ മൂന്നോ ദിവസങ്ങളേ ബാക്കിയുള്ളൂ പുണ്യമാസം അവസാനിക്കാന്‍. റംസാന്‍ അവസാനനാളുകളിലേക്ക് കടക്കുന്നതോടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.