
മലപ്പുറം: റംസാന്‍ 27-ാം രാവായ വ്യാഴാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് കൊടിയുയര്‍ന്നു. നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ സമസ്ത ഉപാധ്യക്ഷനും പ്രാര്‍ഥനാ സമ്മേളന സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊടി ഉയര്‍ത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷനായി.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ ക്ഷണിതാവ് അബ്ദുല്ല അഹ്സനി ചെങ്ങാനി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂര്‍, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, നൗഫല്‍ കോഡൂര്‍, പരി മാനുപ്പ ഹാജി, അബ്ദുസ്സമദ് ഹാജി മൈലപ്പുറം, സി.കെ. മൊയ്തീന്‍കുട്ടി ഹാജി വട്ടപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
ചൊവ്വാഴ്ച രാവിലെ പത്തിന് പ്രാര്‍ഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ തുടങ്ങും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ത്രിദിന ഇഅതികാഫ് ജല്‍സയ്ക്ക് തുടക്കമാകും. 10.30-ന് നടക്കുന്ന അറബി ഗ്രന്ഥരചനാ ശില്പശാല സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. വൈകുന്നേരം നാലുവരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയ്ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, ഏലംകുളം അബ്ദു റഷീദ് സഖാഫി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, നൗഫല്‍ ഇര്‍ഫാനി കോടമ്പുഴ, സ്വാലിഹ് അദനി കുമരംപുത്തൂര്‍, അനസ് അദനി കിഴിശ്ശേരി എന്നിവര്‍ നേതൃത്വംനല്‍കും.
ബുധനാഴ്ച വൈകീട്ട് നാലിന് സ്വലാത്ത് നഗര്‍ ഖാസി സി.കെ. മുഹമ്മദ് ബാഖവി ആണ്ടു നേര്‍ച്ച നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ആത്മീയ സദസ്സുകളുമുണ്ടാകും. രാവിലെ 10.30-ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി എന്നിവര്‍ നേതൃത്വംനല്‍കും. 11.30-ന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി നേതൃത്വംനല്‍കുന്ന ബദ്രിയ്യത്ത് മജ്ലിസുണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് അസ്മാല്‍ ബദ്രിയ്യീന്‍, വൈകുന്നേരം നാലിന് അസ്മാഉല്‍ ഹുസ്നാ സദസ്സ് എന്നിവയും നടക്കും. ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വംനല്‍കും. രാത്രി ഒമ്പതിന് പ്രാര്‍ഥനാ സമ്മേളനസമാപന മഹാസംഗമത്തിന് തുടക്കമാകും. പുലര്‍ച്ചെ മൂന്നുവരെ നീളുന്ന പരിപാടി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.
Content Highlights: malappuram swalath nagar prarthana sammelanam 2025
Published: 25 Mar 2025, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented