
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴില്‍ റംസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാസമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം നിര്‍ഹിച്ചു.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ബനിയാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി. സെയ്തലവി ചെങ്ങര എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സയ്യിദ് നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എം. ദുല്‍ഫുഖാറലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, നൗഫല്‍ കോഡൂര്‍, സെയ്തലവിക്കോയ കൊണ്ടോട്ടി, സി.കെ. ഹൈദ്രസുട്ടി ഹാജി, ഉസ്മാന്‍ കക്കോവ് എന്നിവര്‍ പങ്കെടുത്തു.
പ്രാര്‍ഥനാ സമ്മേളനത്തിന് എത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് മഅദിന്‍ കാമ്പസില്‍ പുരോഗമിക്കുന്നത്. പ്രധാന വേദിക്കുപുറമേ വിവിധ മൈതാനങ്ങള്‍, പരിസരത്തെ ഓഡിറ്റോറിയങ്ങള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
റംസാനിലെ അവസാന പത്തില്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന പ്രത്യേക ഇ അതികാഫ് ജല്‍സയ്ക്ക് തുടക്കമായി. ഖത്മുല്‍ ഖുര്‍ആന്‍, ദിവസവും രാത്രി 10-ന് സ്വലാത്തുല്‍ ഹുളൂര്‍ മജ്ലിസ്, കര്‍മശാസ്ത്ര-ചരിത്ര ക്ലാസുകള്‍, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിപ്പിക്കുന്നതിന് തജ് വീദ് ക്ലാസ് എന്നിവയ്ക്കും തുടക്കമായി.
തിങ്കളാഴ്ച വൈകീട്ട് നാലിനു പ്രാര്‍ഥനാസമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കും. ചൊവ്വാഴ്ച പ്രാര്‍ഥനാസമ്മേളനത്തിന്റെ മുന്നോടിയായുള്ള പരിപാടികള്‍ ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
27-ാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന 27-ന് വൈകീട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ പ്രാര്‍ഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Content Highlights: swalath nagar malappuram maadin academy 27 raavu prarathana sammelanam
Published: 22 Mar 2025, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented