ന്യൂഡല്‍ഹി: പരസ്പര സാഹോദര്യത്തിന്റെ സന്ദേശമാണ് റംസാന്‍ മാസം നല്‍കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

To advertise here,

മനുഷ്യനെ അറിയാനുള്ള ഏറ്റവും നല്ലമാര്‍ഗം വിശപ്പ് അറിയലാണെന്നും വ്രതാനുഷ്ഠാനത്തിന്റെ റംസാന്‍ മാസം സാഹോദര്യം പഠിപ്പിക്കുന്നെന്നും ഡല്‍ഹി കെഎംസിസി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

സാഹോദര്യസന്ദേശം നല്‍കുന്ന ഇത്തരം ചടങ്ങുകള്‍ നാടിനു മാതൃകയാണെന്ന് മുഖ്യാതിഥിയായ മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്‍ പറഞ്ഞു.

എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുള്‍ വഹാബ്, ഹാരിസ് ബീരാന്‍, എഎ റഹീം, എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.