മഹാതപസ്വിയായ ഗൗതമ മഹര്‍ഷിയുടെ പത്‌നിയാണ് അഹല്യ. രാമായണത്തിലും മഹാഭാരതത്തിലും ഇതര പുരാണങ്ങളിലും അഹല്യയെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ക്ഷത്രിയകുലത്തില്‍ ജനിച്ചെങ്കിലും ആശ്രമത്തില്‍ ഒരു മഹര്‍ഷിയുടെ പത്‌നിയായി അഹല്യയ്ക്ക് കഴിയേണ്ടി വന്നു. സുന്ദരിമാരില്‍ സുന്ദരിയായി അഹല്യയെ പുരാണങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. തപസ്വിയായിരുന്ന ഗൗതമ മഹര്‍ഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയില്‍ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരു ശതാനന്ദന്‍.
അരുണപുത്രന്മാരും കിഷ്‌കിന്ധാപതികളുമായ ബാലിയേയും, സുഗ്രീവനേയും വളര്‍ത്തിയത് അഹല്യയായിരുു. പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. വാല്മീകിയുടേയും, തുഞ്ചത്ത് രാമാനുജന്റെയും അദ്ധ്യാത്മരാമായണത്തില്‍ അഹല്യാമോക്ഷത്തില്‍ ഈ കഥ വിവരിക്കുന്നുണ്ട്. സുന്ദരിയായിരുന്ന അഹല്യാദേവിയെ സ്വന്തമാക്കാന്‍ ഇന്ദ്രന്‍ ശ്രമിക്കുകയും അതിനെതുടര്‍ന്ന് ഇന്ദ്രനേയും അഹല്യയേയും ഗൗതമ മഹര്‍ഷി ശപിക്കുകയും ചെയ്തു. ഗൗതമ മഹര്‍ഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായുമാണ് ശപിച്ചത്. ശാപമോക്ഷത്തിനായി അഹല്യ ത്രേതായുഗം വരെ കാത്തിരിക്കുകയും ശ്രീരാമ പാദ-സ്പര്‍ശനത്തില്‍ ശാപമോക്ഷം ലഭിക്കുകയും ചെയ്തു.
ഇന്ദ്രന്‍ അഹല്യയില്‍ ആകൃഷ്ടനായി ഗൗതമനോട് സാദൃശ്യം തോന്നുന്ന തരത്തില്‍ രൂപം ധരിച്ച് ആശ്രമത്തിലെത്തിയാണ് അഹല്യയെ തെറ്റിദ്ധരിപ്പിക്കുന്നത്., സന്്യാസി സന്ധ്യാവന്ദനത്തിനു പോയ തക്കം നോക്കി അഹല്യയെ പ്രാപിക്കുന്നു. ഒരു സ്ത്രീക്ക് എത്രയായാലും തന്റെ ഭര്‍ത്താവല്ലാത്ത പുരുഷനെ തിരിച്ചറിയാതിരിക്കാനാകുമോ എന്ന ചോദ്യമാണ് നിരൂപകര്‍ ഉയര്‍ത്തുന്നത്. കുപിതനായ മഹര്‍ഷി അഹല്യയെ ശപിക്കുന്നു. യുഗങ്ങളോളം ഭര്‍ത്താവിന്റെയോ മറ്റാരുടെയെങ്കിലുമോ തുണയില്ലാതെ നിരന്തര തപസ്സിലേര്‍പ്പെട്ട് കിടന്ന അഹല്യ ആത്മീയതയുടെ ഒരുപാട് ഉയരങ്ങളിലെത്തിച്ചേര്‍ന്നു.
അഹല്യാശ്രമത്തിനരികിലൂടെ കടന്നു പോയ ശ്രീരാമചന്ദ്രന്‍ ആ പുണ്യമാതാവിനെ വന്ദിച്ചു. ശ്രീരാമനു വന്ദ്യയായ ആ സ്ത്രീരത്നത്തെ സ്വാഭാവികമായും ഗൗതമമഹര്‍ഷി സ്വീകരിക്കുന്നു. സ്വന്തം തപസ്സിലൂടെ, ജീവിതത്തിലൂടെ അതിജീവനത്തിന്റെ ഉദാത്തമാതൃക ലോകത്തിനു കാണിച്ചു കൊടുത്ത അഹല്യ അങ്ങനെ ആരാധ്യയാകുന്നു. ഇങ്ങനെയാണ് വാത്മീകി രാമായണത്തില്‍ അഹല്യയുടെ കഥ വിവരിക്കുന്നത്.
ബ്രഹ്മ ദേവന്റെ ലോകോത്തര സൃഷ്ടികളില്‍ ഏറ്റവും മികച്ചവളായിരുന്നു അഹല്യ. അറിയാതെ ഇന്ദ്രനു വഴങ്ങിയ കുറ്റത്തിനാണ് ഭര്‍തൃശാപം ഏല്‍ക്കേണ്ടി വന്നത്. വാത്മീകി രാമായണത്തിന്റെ ആദ്യമലയാള പരിഭാഷയായ കേരളവര്‍മ്മ രാമായണത്തില്‍ വ്യക്തമായുണ്ട്. മുനി ശാപത്താല്‍ നിരാഹാരയായി, വായു ഭക്ഷകയായി, പൊടിമണ്ണില്‍ ശയിച്ച് അവള്‍ തപം ചെയ്യുന്നു. അഹല്യ സ്വന്തം തെറ്റിനു മറ്റുള്ളവരെ പഴിക്കുന്നതിനു പകരം ഹൃദയാന്തര്‍ ഭാഗത്തു നിന്നും എല്ലാ മാലിന്യങ്ങളെയും തുടച്ചു നീക്കി ശാപവിമോചിതയാകുന്നു.
ബാലിയേയും, സുഗ്രീവനേയും അഹല്യ വളര്‍ത്തിയതിനെ സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്.ഉതിതര രാമായണത്തിലാണ് ഈ പ്രതിപാദ്യം ഉള്ളത്. ഒരിക്കല്‍ സൂര്യന്റെ തേരാളിയായ അരുണന്‍ ഒരു സുന്ദരിയായ ദേവസ്ത്രീയായി ദേവലോകം സന്ദര്‍ശിക്കുകയും, തുടര്‍ന്ന് ദേവേന്ദ്രനില്‍ ഒരു പുത്രനെ സമ്പാദിക്കുകയും ചെയ്തുവത്രേ. അരുണനു ദേവേന്ദ്രനില്‍ ഉണ്ടായ പുത്രനാണ് ബാലി. പിതാവ് : ദേവേന്ദ്രനും, മാതാവ്: അരുണനും. ദേവലോകത്തു നിന്നും വരാന്‍ താമസിച്ചതിന്റെ കാരണം സൂര്യന് വിശദീകരിക്കുകയും, തുടര്‍ന്ന് സൂര്യനിലും അരുണനു ഒരു പുത്രനെ കൂടി ലഭിച്ചു. സൂര്യനില്‍ നിന്നും അരുണനുണ്ടായ പുത്രനാണ് സുഗ്രീവന്‍. ഈ രണ്ടു പുത്രന്മാരേയും മാതാവായ അരുണന്‍ അഹല്യാദേവിക്ക് സമ്മാനിക്കുകയും അരുണന്‍ സൂര്യനിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
ബാല്യകാലത്ത് മനുഷരൂപമായിരുന്ന ബാലി-സുഗ്രീവന്മാരെ വാനരരൂപികളാക്കി ശപിച്ചത് ഗൗതമ മഹര്‍ഷിയായിരുന്നു. പുത്രന്മാരെ കിട്ടിയതു മുതല്‍ ഭര്‍തൃശ്രുശ്രൂഷകള്‍ മറന്നു പോയ അഹല്യ, പലപ്പോഴും ഗൗതമ മഹര്‍ഷിയുടെ നിത്യനിദാനങ്ങള്‍ പലതും ചെയ്യാന്‍ കൂട്ടാക്കാതെ മുടക്കുകയും, പുത്ര ശുശ്രൂഷയില്‍ മാത്രം മുഴുകിയിരുന്നിരുന്നു. ഇത് സഹിക്കാവയ്യാതെ വന്നപ്പോള്‍ ഗൗതമമുനി ബാലി-സുഗ്രീവന്മാരെ കുരങ്ങന്മാരായി പോകട്ടെയെന്നു ശപിക്കുകയും, തുടര്‍ന്ന് ജാംബവാന്‍ ഇവരെ ഗൗതമാശ്രമത്തില്‍ നിന്നും കിഷ്‌കിന്ധയിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു എന്നാണ് പുരാണ വിവരണം.
വേദകാലത്തില്‍ സര്‍വസ്വരൂപിയും സര്‍വശക്തനുമായ ഈശ്വരന്റെ പ്രതീകമായിരുന്ന ഇന്ദ്രന്‍. ഋഗ്വേദത്തിലുടനീളം ഇന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നു.അഹല്യ എന്ന വാക്ക് അ-ഹല്യ എന്നാണ. അതായത് ഹലം എന്നാല്‍ കലപ്പ. അതുകൊണ്ടാണ് കലപ്പ ആയുധമാക്കിയ ബലരാമനെ ഹലായുധന്‍ എന്നു വിളിക്കുന്നത്. അഹല്യ എന്നാല്‍ കലപ്പ ചെല്ലാത്തത് എന്നര്‍ത്മുണ്ട്. കലപ്പ ചെല്ലാത്തത് അഥവാ ഉഴാത്ത ഭൂമി വിളവ് ഉണ്ടാകാത്തതാണ് .മൃതമായ ഭൂമിയെ തന്റെ മഴ കൊണ്ട് ജീവിപ്പിക്കുന്ന പര്‍ജ്ജന്യ ദേവനായ ഇന്ദ്രന്‍ എന്നൊരു അര്‍ത്ഥതലം കൂടി ഇന്ദ്രന്‍- അഹല്യ കഥയിലുണ്ട്. രവീന്ദ്രനാഥ് ടാഗോര്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ഈ കഥാസിദ്ധാന്തത്തെ അനുകൂലിക്കുന്നുണ്ട്. പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ അഹല്യാമോക്ഷത്തില്‍ ഈ കഥ പറയുന്നു. അഹല്യാദേവിയെ കാണാന്‍ പലപ്പോഴും ദേവേന്ദ്രന്‍ ആശ്രമത്തില്‍ വരാറുണ്ടായിരുന്നു. പുത്രനെ കാണാനെന്നുള്ള പേരില്‍ ദേവേന്ദ്രന്റെ സന്ദര്‍ശനത്തില്‍ സംശയാതീനനായിരുന്നു മഹര്‍ഷി. എന്നാല്‍ ഒരിക്കല്‍ രാത്രിയില്‍ ് ഇന്ദ്രന്‍ വന്ന് നേരം വെളുക്കാറായി എന്നസൂത്രത്തില്‍ ഗൗതമനെ ആശ്രമത്തില്‍ നിന്നകറ്റുകയും അതിനുശേഷം അഹല്യയുടെ അടുത്ത് ഗൗതമ രൂപത്തില്‍ എത്തികയും ചെയ്തു. ഗംഗാനദിയില്‍ സ്‌നാനം ചെയ്യാന്‍ ചെന്ന മുനി തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കി തിരിച്ചുവന്നപ്പോള്‍ നടന്ന സംഗതികള്‍ ഗ്രഹിച്ച് തപശക്തിയാല്‍ ഇന്ദ്രനേയും അഹല്യയേയും ശപിച്ചു.
ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായും ശപിച്ചു. ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവേന്ദ്രനെ പിന്നീട് സഹസ്രാക്ഷനായി മാറ്റി. ശാപമോക്ഷത്തിനായി ത്രിമൂര്‍ത്തീകളെ തപസ്സു ചെയ്ത് പൂര്‍ണ്ണ ശാപമോക്ഷം വരാന്‍ അനുഗ്രഹിക്കുകയും ചെയ്തു. അഹല്യക്ക് ത്രേതായുഗം വരെ കാത്തിരിക്കാനും ത്രേതായുഗത്തില്‍ മഹാവിഷ്ണുവിന്റെ പാദ-സ്പര്‍ശനത്തില്‍ ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിക്കുകനുണ്ടായി. ഇത് നടക്കുന്നത് കൃതയുഗത്തിലായിരുന്നു. അഹല്യാമോക്ഷത്തെ പറ്റി അദ്ധ്യാത്മരാമായണത്തില്‍ ബാലകാണ്ഡത്തിലും, വാല്മീകി രാമായണത്തില്‍ അയോദ്ധ്യാകാണ്ഡത്തിലും വിസ്തരിക്കുന്നുണ്ട്. വിശ്വാമിത്രന്റെ യാഗരക്ഷയ്ക്കായി ദശരഥാനുവാദത്തോടെ വിശ്വാമിത്രനൊരുമിച്ച് യാത്രതിരിച്ച രാമ-ലക്ഷ്മണന്മാര്‍ യാഗരക്ഷക്കു ശേഷം വൈദേഹ രാജ്യത്തേക്കു പോകുകയും ജനകരാജധാനിയിലേക്കുള്ള വഴിയില്‍ ശിലാരൂപിണിയായ അഹല്യയെ വിശ്വാമിത്രന്‍ അവര്‍ക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പര്‍ശം കൊണ്ട് അവള്‍ക്കു ശാപമോചനം സിദ്ധിക്കുകയും ചെയ്തുവെന്ന് വിവരിക്കുന്നു.
വാല്മീകി രാമായണത്തിലാണ് ആദ്യമായി ഇന്ദ്ര-അഹല്യാ ബന്ധവും അഹല്യാശാപവും മോക്ഷവും പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍, വാല്മീകി രാമായണത്തിലെ അഹല്യ ഗൗതമരൂപിയായ ഇന്ദ്രനെ തിരിച്ചറിയുകയും, സ്വമനസാ ഇന്ദ്രനെ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍, ഗൗതമന്‍, തന്റെ വേഷധാരിയായ ഇന്ദ്രനെ ആശ്രമത്തില്‍ കാണുകയും തുടര്‍ന്ന് അഹല്യയെയും ഇന്ദ്രനെയും ശപിക്കുകയും ചെയ്യുന്നു.അഹല്യ ആയിരമാണ്ടുകള്‍ അദൃശ്യയായി വായുപാനം മാത്രം നടത്തി ആശ്രമപരിസ്സരത്തില്‍ കഴിയട്ടെ എന്നാണ് ശപിക്കുന്നത്. എന്നാല്‍, ത്രേതായുഗത്തില്‍ രാമന്‍ ആശ്രമം സന്ദര്‍ശിക്കുന്ന സമയം അഹല്യ ശാപമുക്തയാകുമെന്നും ഗൗതമന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന്, ആശ്രമം വിട്ട് ഗൗതമന്‍ ഹിമാലയത്തിലേക്ക് തപസ്സിനു പോയി എന്നും വാല്മീകിരാമായണത്തില്‍ കാണുന്നു.
അഹല്യാ ദ്രൗപദീ സീതാ താരാ മണ്ഡോദരീ തഥാ പഞ്ചകന്യാഃ സ്മരേന്നിത്യം മഹാപാതക നാശനം എന്നാണ് സ്തുതി.അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ അഞ്ചു കന്യകകളെ ഓര്‍മിക്കുന്നവന്റെ മഹാപാപങ്ങളെല്ലാം നശിക്കും എന്ന് വാക്കര്‍ത്ഥം.
Content Highlights: ramayana masam 2025
Published: 29 Jul 2025, 10:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented