ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നമ്മുടെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവരെയാണ് വധിച്ചതെന്നും ആക്രമണത്തിൽ ഒരു സാധാരണക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്. ഒരു സാധാരണക്കാരൻ പോലും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. സേനയെ പൂർണമായി വിശ്വാസത്തിലെടുത്തു. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രം രചിച്ചു. കൃത്യതയോടെയും ജാഗ്രതയോടെയും അവർ നടപടി സ്വീകരിച്ചു. കൃത്യസമയത്ത് കൃത്യമായിത്തന്നെ ലക്ഷ്യം തകർത്തു. സൈനികരേയും ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നു. മുമ്പത്തെപ്പോലെത്തന്നെ ഇത്തവണയും ഉചിതമായ മറുപടി നൽകി. സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഉപയോഗിച്ചു. കൃത്യമായ ചർച്ചകളോടെയാണ് നടപടി. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം അവരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Operation Sindoor India used its right to respond rajnath singh
Published: 07 May 2025, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented