
ലോകത്തെ എല്ലാ മലയാളികളുടെയും ജനകീയ നേതാവ് ഉമ്മൻചാണ്ടിക്ക് സ്വന്തം പ്രാണനെക്കാൾ പ്രിയപ്പെട്ടവനായിരുന്നു മകൾ മറിയം ഉമ്മന്റെ മകൻ എഫിനോവ ഉമ്മൻ റിച്ചി. ഒരിക്കൽ യൂട്യൂബിലൂടെ ലോകത്തിനുമുന്നിലും വൈറലായി ആ സ്നേഹം. എഫിനോവ, അപ്പ (ഉമ്മൻചാണ്ടി) യുടെ തലമുടി ചീകുന്നത് ഉൾപ്പെടെ കുറെ രംഗങ്ങൾ. ഉമ്മൻചാണ്ടിയുടെ അഭിമുഖം എടുക്കാനെത്തിയ ഒരു വൈദികൻ റെക്കോഡ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് കണ്ടത് ലക്ഷങ്ങളായിരുന്നു.
ഇഷ്ടങ്ങൾ
ലോക്ഡൗൺ കാലത്താണ് അപ്പയ്ക്കൊപ്പം എഫിനോവയ്ക്ക് ഒത്തിരിസമയം കിട്ടിയത്. ഒപ്പം കുറെ സിനിമകൾ കണ്ടു. അക്കരെയക്കരെയക്കെരെ, ഇൻ ഹരിഹർനഗർ, ഗോഡ്ഫാദർ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു... അടിപ്പടം ഇഷ്ടമല്ല. കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘ജൂനിയർ മാൻഡ്രേക്ക്’. പിന്നെ വൈ.എസ്.ആറിന്റെ തെലുങ്ക് സിനിമ ‘യാത്ര’. സിനിമകണ്ടശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആറിന്റെ ജീവിതകഥ പറഞ്ഞുകൊടുത്തു.
സൂം മീറ്റിങ്ങും കുർബാനയും
ലോക്ഡൗൺ കാലത്ത് സൂം മീറ്റിങ്ങിന്, ഐപാഡ് സെറ്റ് ചെയ്ത് ഹെഡ് ഫോൺവെച്ചുകൊടുത്തതൊക്കെ എഫിനോവയായിരുന്നു. എല്ലാദിവസവും വീട്ടിലിരുന്ന് പുതുപ്പള്ളി പള്ളിയിലെ ലൈവ് കുർബാന കണ്ടു. അപ്പയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കഞ്ഞിയും പയറും ചമ്മന്തിയും അച്ചാറും ഒപ്പമിരുന്ന് കഴിച്ചു. ഹോട്ടൽ ഭക്ഷണത്തിൽ ആകെ ഇഷ്ടപ്പെട്ടിരുന്നത് ‘ഫ്രഞ്ച് െെഫ്രസ്’. ഏത് ഹോട്ടലിൽച്ചെന്നാലും അപ്പ ‘ഫ്രഞ്ച് െെഫ്രസ്’ ചോദിച്ച് വാങ്ങിക്കുമായിരുന്നെന്ന് എഫിനോവ പറഞ്ഞു.
റോജർ ഫെഡററുടെ ഫാനായ എഫിനോവയ്ക്ക് ടെന്നീസ് അത്രയ്ക്കിഷ്ടമെന്ന് പണ്ടേ അറിഞ്ഞിരുന്നു അപ്പ. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ ട്രിവാൻഡ്രം ടെന്നീസ് കോർട്ട് ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടി പോയി. അന്ന് കുഞ്ഞ് എഫിനോവയെയും ഒപ്പംകൂട്ടി. 2021-ൽ 16 വയസ്സിനുതാെഴയുള്ളവരുടെ സംസ്ഥാന ടെന്നീസ് ചാന്പ്യൻഷിപ്പിലെ വിജയികൾക്ക് സമ്മാനം നൽകുമ്പോൾ ഉമ്മൻചാണ്ടിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. ജേതാക്കളിൽ ഒരാൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ഒൻപതാം ക്ളാസുകാരൻ എഫിനോവ ആയിരുന്നു.
‘വലുതാകുമ്പോൾ മോനിഷ്ടമുള്ളതാകൂ’വെന്ന് പറഞ്ഞ ആ േപ്രാത്സാഹനം എന്നും കടൽപോലുള്ള സ്നേഹമായിരുന്നെന്ന് എഫിനോവ തിരിച്ചറിയുന്നു. തിരുവനന്തപുരം ഗ്രീൻവാലി ഇന്റർനാഷണൽ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയാണ് എഫിനോവ.
Content Highlights: efinova oommen remembering grandpa spend time with him
Published: 20 Jul 2023, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented