പായസ വൈവിധ്യങ്ങളിൽ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക പാൽപ്പായസം തന്നെയാവും. എളുപ്പത്തിലൊരു പാൽപ്പായസം തയ്യാറാക്കിയാലോ?

To advertise here,

ചേരുവകൾ

ബസ്മതിഅരി- കാൽ കപ്പ്
പാൽ- ആറ് കപ്പ്
പഞ്ചസാര- കാൽ കപ്പ്
നെയ്യ്- ഒരു ടീസ്പൂൺ
കശുവണ്ടി- പത്തെണ്ണം
ഉണക്കമുന്തിരി- രണ്ട് ടേബിൾ സ്പൂൺ
ഏലക്കപ്പൊടി- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ അഞ്ച് കപ്പ് പാലൊഴിച്ച് തിളപ്പിക്കുക. അരി നന്നായി കുതിർത്ത് വെള്ളം വാർത്ത് എടുക്കുക. പാലിലേക്ക് അരി ചേർത്ത് നന്നായി വേവുന്നതുവരെ ചെറുതീയിൽ ഇളക്കി വേവിക്കുക. പാൽ ക്രീമി രൂപത്തിലാകുന്നതുപോലെ അരി ഒന്ന് ഉടച്ചു കൊടുക്കാം. ഇതിലേക്ക് മാറ്റി വച്ച ഒരു കപ്പ് പാൽ കൂടി ചേർക്കാം. ഇനി പഞ്ചസാര ചേർത്ത് നന്നായി ഇളക്കാം. പായസം കുറുകുന്നതുവരെ ഇനി വീണ്ടും തിളപ്പിക്കാം. ഇനി നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും പായസത്തിൽ വിതറി ഒപ്പം ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി വിളമ്പാം. ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം.