
നല്ല നാടൻ രുചിയിൽ ഓലൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
ഇളവൻ (കുമ്പളങ്ങ) 250 ഗ്രാം
വൻപയർ 100 ഗ്രാം
പയർ 100 ഗ്രാം
പച്ചമുളക് 5 എണ്ണം
മത്തൻ 100 ഗ്രാം
തേങ്ങാപാൽ (ഒന്നാം പാൽ) 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 3 ടീസ്പൂൺ
കറിവേപ്പില 2 തണ്ട്
പാകം ചെയ്യുന്ന വിധം
ആദ്യം വൻപയർ വേവിച്ചു മാറ്റിവെക്കണം. ഇളവൻ, പയർ, മത്തൻ, പച്ചമുളക് എന്നിവ ഇടത്തരം വലിപ്പത്തിൽ മുറിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. (തിളക്കുമ്പോൾ വേവിച്ചു മാറ്റിവെച്ച വൻപയറും ചേർക്കണം) വെള്ളം വറ്റി കട്ടിപരുവമാകുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി തീയിൽ നിന്നും മാറ്റണം. (തിളക്കരുത്) ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി ഉപയോഗിക്കാം.
Content Highlights: Olan Recipe
Published: 12 Aug 2026, 10:23 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented