ബീജിംഗ്: ചൈനയിലെ വന്‍ മതിലിന് മുകളില്‍ മലയാളികളുടെ തിരുവാതിര.  ഓണാഘോഷത്തിന്റെ ഭാഗമായി, കണ്ണൂര്‍ പിണറായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സവാരി - ദ റിയല്‍ ട്രാവല്‍മേറ്റ്ന്റെ നേതൃത്വത്തില്‍ ചൈന സന്ദര്‍ശിച്ച വനിതാസംഘം ആണ് തിരുവാതിര അവതരിപ്പിച്ചത്. 

To advertise here,

സുജ സുധാകരന്‍, ലീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. വന്‍മതില്‍ സന്ദര്‍ശിക്കാനെത്തിയ ചൈനയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള നിരവധി സഞ്ചാരികളുടെ സാന്നിധ്യത്തിലായിരുന്നു  തിരുവാതിര. പലര്‍ക്കും ഇത് കൗതുക കാഴ്ചയായി. 

ഏഴ് ദിവസത്തെ യാത്രയ്ക്കിടെ സംഘം ബീജിംഗും ശാങ്ഹായിയും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ സന്ദര്‍ശിച്ചു.