ഫോർട്ട്കൊച്ചി : ഫോർട്ട്കൊച്ചിയിലെ ഓണാഘോഷ ചടങ്ങിൽ മാവേലിയായെത്തിയ വിദേശി കൗതുകക്കാഴ്ചയായി.
ഫോർട്ട്‌കൊച്ചി ഹോംസ്റ്റേ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് ഫ്രാൻസ് സ്വദേശി മാക് മാവേലിയുടെ വേഷമണിഞ്ഞെത്തിയത്. ഫ്രഞ്ചുമാത്രം അറിയാവുന്ന മാക് മലയാളത്തിൽ ‘ഓണാശംസകൾ’ എന്നു കൂടി പറഞ്ഞതോടെ സദസ്സ് ഇളകിമറിഞ്ഞു. മാവേലിയുടെ വേഷം മാക് സ്വയം ആസ്വദിക്കുന്നുണ്ടായിരുന്നു.

To advertise here,

ആഘോഷത്തിന്റെ ഭാഗമായിനടന്ന വടംവലി മത്സരത്തിലും മാവേലി പങ്കാളിയായി. ചടങ്ങിൽ പങ്കെടുത്ത വിദേശികളെല്ലാം കേരളീയ വസ്ത്രമണിഞ്ഞിരുന്നു. പരിപാടി കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.എസ്. ദേവാനന്ദ് അധ്യക്ഷത വഹിച്ചു.

ഫോർട്ട്‌കൊച്ചി പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, ടി.ജെ. ഗോയൽ, ജോസഫ് ഡൊമിനിക്, ജോയി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.