കോഴിക്കോട്: ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് മാതൃഭൂമി ഇംഗ്ലീഷ് ഡോട്ട് കോം, കുട്ടികള്‍ക്കായി 'സിങ് & വിന്‍' [Sing & Win] എന്ന പേരില്‍ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 20-ന് (അത്തം നാള്‍) ആരംഭിക്കുന്ന മത്സരം ഓഗസ്റ്റ് 29-ന് (തിരുവോണം) സമാപിക്കും. വിജയികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ കുട്ടി ഓണപ്പാട്ട് പാടുന്ന ഒരു ചെറിയ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഞങ്ങള്‍ക്ക് അയയ്കുക. മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് 2000, 1500, 1000 രൂപ വിലമതിപ്പുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
എന്‍ട്രികള്‍ +91 9656000706 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് അല്ലെങ്കില്‍ englishdeskmbi@gmail.com ലേക്ക് മെയില്‍ ചെയ്യുക.
മത്സര നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
- കരോക്കെ ട്രാക്കുകളോ ഓര്‍ക്കസ്ട്ര സഹായമോ ഇല്ലാതെ ഒരു ഓണപ്പാട്ട് (സോളോ) പാടി, അതിന്റെ വീഡിയോ വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്തുക.
- എഡിറ്റുകള്‍ / ഫില്‍ട്ടറുകള്‍ പാടില്ല.
- പാട്ടിന്റെ ദൈര്‍ഘ്യം 45 സെക്കന്‍ഡിനും 2 മിനിറ്റിനും ഇടയിലായിരിക്കണം.
- 5 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം; ഒരാള്‍ ഒരു വീഡിയോ മാത്രമേ അയക്കാന്‍ പാടുള്ളു.
- ഓഡിയോ, വിഷ്വല്‍ നിലവാരം പുലര്‍ത്താന്‍ ശ്രമിക്കുക.
- മത്സരാര്‍ത്ഥിയുടെ മുഴുവന്‍ പേര്, വയസ്സ്, ക്ലാസ്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ് ധപങ്കെടുക്കുന്നവരെ ബന്ധപ്പെടാന്‍ മാത്രമേ ഈ വിവരങ്ങള്‍ ഉപയോഗിക്കുകയുള്ളു.
- വിജയികളെ ഓഗസ്റ്റ് 30-ന് മാതൃഭൂമി ഇംഗ്ലീഷ് വെബ്സൈറ്റില്‍ പ്രഖ്യാപിക്കും.
- മത്സരാര്‍ഥിയുടെ പ്രായം പരിശോധിച്ച ശേഷം മാത്രമേ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുള്ളൂ.
- അത്തം ദിവസം (ആഗസ്റ്റ് 20) മുതല്‍ തിരുവോണം ദിവസം (ആഗസ്റ്റ് 29) വരെ എന്‍ട്രികള്‍ അയക്കാം. വൈകിയുള്ള എന്‍ട്രികള്‍ സ്വീകരിക്കില്ല.
- നിങ്ങളുടെ എന്‍ട്രികള്‍ +91 96560 00706 എന്ന നമ്പറിലേക്കു വാട്‌സപ്പ് ചെയ്യൂ.
പൊതുവായ നിര്‍ദേശങ്ങള്‍
- എന്‍ട്രികള്‍ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശം മാതൃഭൂമിയില്‍ നിക്ഷിപ്തമാണ്.
- മത്സരത്തില്‍ ഉണ്ടാകുന്ന എല്ലാ നിയമ പ്രശ്‌നങ്ങളും കോഴിക്കോട് കോടതിയുടെ അധികാരപരിധിക്ക് വിധേയമായിരിക്കും.
- തര്‍ക്കമുണ്ടായാല്‍ അന്തിമ തീരുമാനം മാതൃഭൂമിയുടേതായിരിക്കും.
Content Highlights: mathrubhumis Sing & Win Onam contest for kids
Published: 20 Aug 2023, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented