കൊച്ചി: സ്‌കൂളിലെത്തിയ മാവേലിയെ ആര്‍പ്പുവിളിച്ചും ഓണപ്പാട്ട് പാടിയും ആവേശത്തോടെ സ്വീകരിച്ച് വിദ്യാര്‍ഥികള്‍. മാവേലിക്കൊപ്പം പുലി കളിയും സ്‌കൂള്‍ മുറ്റത്തെത്തിയതോടെ വിദ്യാര്‍ഥികളുടെ സന്തോഷം ഇരട്ടിയായി. ഓണാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമും ശീമാട്ടി ജൂനിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച 'ദേ മാവേലി സ്‌കൂളില്‍' പരിപാടിയ്ക്ക് വന്‍ വരവേല്പാണ് ലഭിച്ചത്.
എറണാകുളം, കോട്ടയം ജില്ലകളിലെ ഇരുപത് സ്‌കൂളുകളിലാണ് മാവേലിയും പുലി കളിയും എത്തിയത്. ഓണത്തിന്റെ വരവറിയിച്ചുകൊണ്ടാണ് ദേ മാവേലി സ്‌കൂളില്‍ സംഘടിപ്പിച്ചത്. ഓണക്കാലത്തെ കളികളും സദ്യയും ഊഞ്ഞാലും മാവേലിയുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ഓര്‍ത്തെടുക്കുന്നതിനുള്ള അവസരമായി 'ദേ മാവേലി സ്‌കൂളില്‍' മാറി.
ഓണത്തിന്റെ പ്രധാന ആകര്‍ഷണമായ ഓണ സദ്യയെക്കുറിച്ചും സദ്യ വിഭവങ്ങളെക്കുറിച്ചുമെല്ലാം വിദ്യാര്‍ഥികള്‍ ഓര്‍മകള്‍ പങ്കിട്ടു.
ഓണത്തെക്കുറിച്ചുള്ള ചോദ്യോത്തര പരിപാടികളും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ഥികളോടൊപ്പം ഫോട്ടോയെടുത്തും ഓണാശംസകള്‍ നേര്‍ന്നതിനുശേഷമാണ് മാവേലി മടങ്ങിയത്.
മാവേലി എത്തിയ സ്കൂളുകൾ
SBOA
Navanirman Public School
Toc H Public School
Bhavans Varuna
Greets Public School
St. Jude English Medium school
Asoka World
Govt. Edapally UP School
St. Pauls International School
Al Ameen
Kasturba Eng Med Sr. Sec School
Rajagiri Kalamassery
Gups, Kumaranalloor
DVLPS, Kumaranalloor
Devivilasam vhse & hs, kumaranalloor
Holy family hs, Kanjikuzhy
Girideepam - Girideepam cbse, vadavathoor
Baker Memorial girls’ high school
St. Joseph CGHS
CMS College Kottayam
Content Highlights: dhe maaveli schoolil,onam 2023, maaveli, onam programs
Published: 14 Aug 2023, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented