നേടാനുള്ളതെല്ലാം നേടിയെന്ന് തോന്നുന്ന ആകാവുന്നതൊക്കെ ആയി എന്ന് തോന്നുന്ന ആ ദിവസം ഉണ്ടെങ്കിൽ, തിരിച്ചുപോകണം തുടക്കം കുറിച്ച ആയിടത്തേക്ക് ,നേട്ടങ്ങളെ തൂത്തുകൂട്ടി നെഞ്ചിലൊതുക്കി. അവിടെന്നു പോരുമ്പോ ഉള്ളതല്ലാതെ മറ്റൊന്നും ഇപ്പോഴും കൈയിലില്ലെന്നു ഓർമപ്പെടുത്താൻ.
കോളേജ് ജീവിതം സിനിമകളിൽ മാറി മാറി ആഘോഷിക്കപ്പെടുമ്പോഴും സ്കൂൾ കാലഘട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങൾക്ക് വലിയ തോതിലുള്ള ജനപ്രീതിയും അംഗീകാരവും കിട്ടുമ്പോഴും, ഇതിനെല്ലം തന്നെ മാറ്റുകൂട്ടുന്നത് വലുതും ചെറുതുമായ ഏറെക്കാലം തുടർന്നുപോരുന്നതും ചിലപ്പൊഴൊക്കെ ഹ്രസ്വമാർന്നവയുമായ മധുരിക്കുന്നതും ഇടയ്ക്കെപ്പോഴോക്കെയോ കയ്പേറിയതുമൊക്കെയായ സൗഹൃദങ്ങളാണ്.
തിരിഞ്ഞു നോക്കുമ്പോൾ പ്രണയം നന്ദി അർഹിക്കുന്നു തുറന്നു പറഞ്ഞ സൈക്കോ പ്രണയത്തെ അംഗീകരിക്കാത്ത നഷ്ടപ്രണയിനി നന്ദി അർഹിക്കുന്നു. സാഹിത്യത്തിന് നന്ദി നാടകങ്ങൾക്ക് നന്ദി , നന്മയുള്ള ഗുരുശിഷ്യ ബന്ധങ്ങൾക്ക് നന്ദി! പിന്നെ പറഞ്ഞുവന്നതുപോലെ ആ ഒരു പിടി കൂട്ടുകാർ.
അവർ കൂടെ പോന്നുകളഞ്ഞവരല്ലേ, എപ്പോഴും ഒരു വിളിപ്പാടകലെ ഉള്ളവർ! ഒരുപക്ഷേ അവരെപ്പോഴും കൂടെയുണ്ടന്നുള്ളതല്ലേ ഈ കൂടിയാലോചനകളുടെ ഏറ്റവും വലിയ സൗന്ദര്യവും ! നന്ദി പറച്ചിലുകൾക്ക് അതീതമായ ഹൃദ്യമാർന്ന ഒരു സൗന്ദര്യം.
Content Highlights: national friendship day 2022
Published: 04 Aug 2022, 02:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented