ഫ്രണ്ട്ഷിപ് ഡേ അഥവാ സൗഹൃദ ദിനം ഇന്ത്യയിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ജൂലായ് 30നാണ് ലോക സൗഹൃദ ദിനമെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആചരിക്കുന്നത്. ഈ വർഷം അത് ഓഗസ്റ്റ് മൂന്നിനാണ്.
ചങ്ങാതിമാർ പരസ്പരം സന്ദേശങ്ങൾ കൈമാറുകയും സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്ന ഒരു ദിനം. ഈ പ്രത്യേക ദിവസത്തിൽ കേരള പോലീസിന്റെ വകയും ഫ്രണ്ട്ഷിപ് ഡേ ആശംസ എത്തിക്കഴിഞ്ഞു, അതും തനി പോലീസ് സ്റ്റൈലിൽ.
തൊട്ടുരുമ്മി പോകുന്ന രണ്ട് സ്വകാര്യ ബസുകളുടെ ചിത്രത്തോടൊപ്പം, 'നിരത്തുകളിൽ അടുപ്പമല്ല അകലമാണ് സൗഹൃദം' എന്ന അടിക്കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ ആശംസ പങ്കുവെച്ചിരിക്കുന്നത്. നിശ്ചിത അകലം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സന്ദേശമാണ് പോലീസ് ഇതിലൂടെ നൽകുന്നത്.
Content Highlights: kerala-police-friendship-day-road-safety
Published: 03 Aug 2025, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented