നൂറുകണക്കിന് സുഹൃദ് ബന്ധങ്ങള്‍. അതില്‍ ഒന്നോ രണ്ടോ വിരലില്‍ എണ്ണാവുന്നത്രമാത്രം ബെസ്റ്റ് ഫ്രണ്ട്സ്. ഇതെന്താണ് ഇങ്ങനെ? അവരോടുള്ള ആത്മബന്ധം വേറെ ആരിലും കിട്ടുകയുമില്ല. ഇത് തനിയേ ഉണ്ടാകുന്നതാണോ അതോ ഉണ്ടാക്കുന്നതാണോ? അത് ഒരു വലിയ ചോദ്യമാണ്. ഒരു ചെറിയ കാലയളവു മതി പലര്‍ക്കും വലിയ സുഹൃത്തുക്കളാകാന്‍. പലപ്പോഴും വലിയ കാലഗണന പോലും ആത്മമിത്രങ്ങളെ സൃഷ്ടിക്കാറുമില്ല. അതുകൊണ്ട് തന്നെ കാലയളവിന്റെ അടിസ്ഥാനത്തില്‍ സുഹൃത്ത്ബന്ധങ്ങളുടെ ആഴം നിര്‍ണയിക്കുന്നത് അസാധ്യവുമാണ് .
പരിണാമപരമായി ഇതിനെ സമീപിക്കുകയാണെങ്കില്‍ കൂട്ടങ്ങളാണ് നമ്മെയിവിടെ എത്തിച്ചത്. കൂട്ടത്തില്‍ ഏറ്റവും നന്നായി ഇടപഴകുന്ന വ്യക്തികള്‍ക്ക് അതിജീവനത്തിന്റെ സാധ്യത കൂടുതലായിരുന്നു. മാത്രവുമല്ല സുഹൃത്തുകളുടെ എണ്ണവും സുഹൃത്ത് വലയങ്ങളുടെ ശക്തിയും വിഭവങ്ങളുടെ ലഭ്യതയും കൂടി. ഇതാണ് സൗഹൃദങ്ങളുടെ മനഃശാസ്ത്രം.
സാമൂഹികമായി നിരീക്ഷിച്ചാല്‍ സുഹൃത്ത്ബന്ധങ്ങളില്‍ പല തലങ്ങള്‍ കാണാന്‍ സാധിക്കും. ദിവസേന കാണുകയും സംസാരിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍, എന്നും ഇടപെടുന്ന കോളീഗ്സ്, നിങ്ങള്‍ ഇടപഴകുന്നതും എന്നാല്‍ നിങ്ങളോട് പ്രത്യേകിച്ച് അടുപ്പമില്ലാത്തതുമായ അനേകം സുഹൃത്തുക്കള്‍, അങ്ങനെ പല തരങ്ങള്‍. ഇതില്‍ നിന്ന് ആത്മ സുഹൃത്തുക്കളെ വ്യത്യസ്തമാക്കുന്നത് എന്താണ് ? അത് പരസ്പരം പങ്കുവയ്ക്കുന്ന കംഫേര്‍ട്ട് സോണുകള്‍ തന്നെയാണ്. അത് ഒരിക്കലും ക്രിതൃമമായി ഉണ്ടാക്കാന്‍ സാധിക്കില്ല അത് പ്രകൃത്യാല്‍ പരിണമിക്കുന്നതാണ്. ഇത് കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതണ് പലപ്പോഴും ടോക്സിക്ക് റിലേഷനുകളായി പരിണമിക്കുന്നത്. മറ്റൊരാള്ക്കയി മാറാന്‍ ശ്രമിക്കുന്നതും , അവരെ മറ്റൊരാളായി മാറ്റാന്‍ ശ്രമിക്കുന്നതും സുഹൃദ് ബന്ധത്തില്‍ അധികകാലം നിലനില്‍ക്കാറില്ല . വ്യക്തിത്വം നഷ്ടപ്പെടുത്തേണ്ട ബന്ധങ്ങള്‍ പലപ്പോഴും ബാധ്യതയായി പരിഗണിക്കാറാണ് പതിവ്.
ഒരേ തൂവല്‍ പക്ഷികള്‍ ഒരുമിച്ചു പറക്കും എന്ന് പറയും പോലെ ആത്മസുഹൃത്തുക്കളെ ബന്ധിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ പൊതു ഘടകങ്ങള്‍ ഉണ്ടാകും. അവ പലപ്പോഴും സന്തോഷത്തിലോ ഒരു പൊതുവായ ലക്ഷ്യബോധത്തിലോ അടിസ്ഥാനപ്പെടുത്തിയായിരിക്കാം. ഇവിടെ തെറ്റെന്താണ് എന്ന് തുറന്നു പറയാത്ത സ്റ്റോണ്‍ വാളിങ്ങ് എന്ന പ്രക്രിയയ്ക്ക് പകരം തുറന്നു പറച്ചിലുകളും, ആത്മാവിഷ്ക്കാരത്തിന്റെ സാക്ഷാത്കാരവും മറ്റു സാമൂഹിക ബന്ധങ്ങളില്‍ നിന്നും ഈ സുഹൃത്ത് ബന്ധങ്ങളെ വ്യത്യസ്തമാക്കുന്നു.
എല്ല ബന്ധങ്ങളിലേയും പോലെ ഇവിടത്തെ തോണിക്കാരനും വിശ്വസ്തത തന്നെയാണ്. ഇവിടെയെല്ലാം ഇറക്കി വയ്ക്കാം അതാണ് ഇതിലെ ഏറ്റവും വലിയ കംഫേര്‍ട് സോണ്‍. പരസ്പരം പ്രദര്‍ശിപ്പിക്കാനുള്ള വേദികള്‍ തന്നെയാണ് ഓരോ നല്ല സുഹൃത്തുക്കളും. അവ എപ്പോഴും ചൂടിന് പകരം പ്രകാശം പകര്‍ന്ന് കൊണ്ടേയിരിക്കും. വൈകാരികമായ പിന്തുണയും പരസ്പരം പങ്കു വെയ്ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും ഈ ബന്ധങ്ങളുടെ മാന്ത്രികതയാണ്. ഓരോ ആത്മമിത്രങ്ങളും ഭാഗ്യം തന്നെയാണ്. അത്രയും വലിയ വസന്തങ്ങളില്‍ മാത്രമേ ഇത്രയും വിശാലമായി പൂന്തോട്ടങ്ങള്‍ പൂവണിയൂ .
Content Highlights: national friendship day 2022
Published: 06 Aug 2022, 09:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented