'' നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്...'
'എനിക്കു കേള്‍ക്കണ്ട. എനിക്കെല്ലാം മനസ്സിലായി....''
''എന്ത് മനസ്സിലാവ്ണ്?''
''എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മാധവന്‍ എനിക്കെല്ലാം എഴുതിയിട്ടുണ്ട്.''
മാധവന്‍ ആരാണെന്ന് എനിക്കറിയാം. അച്ഛന്റെ ജോലിസ്ഥലത്തിനടുത്താണ്. മാധവമാമ്മ നില്‍ക്കുന്നത്. അമ്മയുടെ ആങ്ങളയാണ്.
പിന്നെ അച്ഛന്‍ വാദിച്ചില്ല. അമ്മ പറഞ്ഞു കയറി...... തീപ്പിടിച്ച വാക്കുകള്‍....
ഞാന്‍ മുഖമമര്‍ത്തിക്കിടന്നു. ഹൃദയം വിങ്ങുകയായിരുന്നു. ഞാന്‍ ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു.
''ഭഗോതീ ഒന്നൂണ്ടാവല്ലേ...'
'നിൻെറ ഓർമയ്ക്ക്' എന്ന കഥ എഴുതി അവസാനിപ്പിച്ചപ്പോൾ എം.ടിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നുവീണു. എഴുത്ത്, ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് ഏടുകൾ തന്നെ! സുഭാഷ് ചന്ദ്രൻെറയും മനു കുര്യൻെറയും രൂപശ്രീയുടെയും ശബ്ദത്തിൽ 'നിൻെറ ഓർമയ്ക്ക്' എന്ന കഥയ്ക് വരകളിലൂടെ ദൃശ്യാവിഷ്കാരം നൽകുകയാണ് ആർട്ടിസ്റ്റ് ബാലു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: mt 90th birthday storypart ninte ormakk art balu voice subhashchandran manu kurian roopasree iv
Published: 10 Jul 2023, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented