മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. പിറന്നാൾ ദിനത്തിൽ 12 മണിക്ക് തന്നെ ഫെയ്സ്ബുക്കിലൂടെ മമ്മൂട്ട് പ്രിയസുഹൃത്തിന് ആശംസകൾ അറിയിച്ചു. ഇരുവരും കെെകോർത്ത് നിൽക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ' എന്നാണ് മമ്മൂട്ടി കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. സിനിമയിലെ സഹപ്രവർത്തകരും പോസ്റ്റിന് കമെന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.  

മോഹൻലാലിന്റെ 63-ാം ജന്മദിനം ആഘോഷമാക്കുകയാണ് താരത്തിന്റെ ആരാധകർ. മോഹൻലാൽ പെല്ലിശേരി ചിത്രം മലെെക്കോട്ടെെ വാലിബൻ, ജീത്തു ജോസഫിന്റെ റാം മുതലായ ചിത്രങ്ങളുടെ അപ്ഡേറ്റും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. 

നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.