വായന തുടങ്ങിയത് ജീവിതത്തിലെ വലിയ മാറ്റമായിരുന്നുവെന്ന് നടി അഖില ഭാർ​ഗവൻ. ഒരു കഥ വായിക്കുമ്പോൾ അതിലെ കഥയും കഥാപാത്രങ്ങളും എന്റെ ഭാവനയിൽ കൊണ്ടുവരുന്നതും പിന്നീട് അതേ കഥ ദൃശ്യവിഷ്കാരമായി കാണുമ്പോഴുമുള്ള മാറ്റങ്ങൾ വലിയ ഹരം തരുന്നതാണ്. വായിക്കുന്ന എല്ലാ പുസ്തകങ്ങളും സ്വാധീനിക്കാറുണ്ട്. ഏതൊരു പുസ്തകത്തിൽ നിന്നും സിനിമയിൽ നിന്നും നമുക്ക് എന്തെങ്കിലുമൊന്ന് എടുക്കാനുണ്ടാകും. ഓരോ ആളുകൾക്കും ഒരു കാഴ്ചപ്പാട് ആയിരിക്കാം. വായിക്കുന്ന ആൾക്ക് സാഹിത്യമായി തോന്നിയില്ലെങ്കിലും നല്ല ഉദ്ദേശത്തോടെ ആത്മാർഥമായി എഴുതിയതാണെങ്കിൽ ഏതൊരു എഴുത്തിനെയും നമുക്ക് സാഹിത്യമായി കാണാമെന്നും അഖില പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവ വേദിയിൽ പങ്കെടുത്തശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു താരം

To advertise here,