കുട്ടികള്‍ക്കിടിയില്‍ അദ്ദേഹമൊരു കൊച്ചുകുട്ടിയായി. സ്റ്റേജിലെ കസേര ഉപേക്ഷിച്ച് അവര്‍ക്കിടയിലേക്ക് ഇറങ്ങി. അവരുടെ ഇഷ്ടങ്ങളും കഥ പറയാനും കഥ കേള്‍ക്കാനുമുള്ള കൗതുകങ്ങും തൊട്ടുണര്‍ത്തിയപ്പോള്‍ ക അക്ഷരോത്സവത്തിന്റെ ആല്‍ഫവേഴ്സില്‍ ഒരു കൊച്ചുകഥ പിറന്നു. യുക്രൈനിൽ നിന്നെത്തിയ എഴുത്തുകാരന്‍ ആന്ദ്രേ കുര്‍ക്കോവാണ് കുട്ടികളെ കയ്യിലെടുത്തത്. 

To advertise here,

ബെസ്റ്റ് സെല്ലറായ മരണവും പെന്‍ഗ്വിനും ഉള്‍പ്പെടെ 19 നോവലുകളും കുട്ടികള്‍ക്കുള്ള ഒമ്പത് പുസ്തകങ്ങളും ഡോക്യുമെന്ററികളും തിരക്കഥകളും രചിച്ചിട്ടുള്ള അദ്ദേഹം കുട്ടികളുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് ഓരോ കഥാപാത്രങ്ങളെ ആദ്യം തിരഞ്ഞെടുത്തു. 

പട്ടിയെ പേടിച്ചോടി കടലില്‍ ഡോള്‍ഫിന്റെ മുതുകില്‍ കയറി ഒടുക്കം കടലില്‍ പെട്ടുപോവുന്ന പൂച്ച. പക്ഷേ, അവിടെയും ഒരു രക്ഷകയായ പെണ്‍കുട്ടിയെത്തുന്നു. അവളുടെ ബോട്ടില്‍ കര കാണുന്ന പെണ്‍കുട്ടിയുടെ സ്നേഹതീരത്തിലഭയം കണ്ടെത്തുന്ന പൂച്ചയുടെ കഥ. മൂന്നു കുട്ടികളെ കൊണ്ട് മൂന്നു രീതിയില്‍ ആ കഥ പറയിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ക്കും കേട്ടിരുന്നവര്‍ക്കും മുന്നിലൊരു നാടോടിക്കഥാനുഭവമായത്.