തിരുവനന്തപുരം:  അപകടകരമായ അവസ്ഥയിലൂടെയാണ് എഴുത്തുകാര്‍ ഇന്ന് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അടിയന്തരാവസ്ഥ കാലത്ത് പോലും എഴുത്തുകാര്‍ ഇന്നത്തെപോലെ കൊല്ലപ്പെട്ടിട്ടില്ല. ആര്‍ട്ടിസ്റ്റുകള്‍ ആക്റ്റീവിസ്റ്റ് കൂടി ആകേണ്ട കാലമാണിത്. അല്ലെങ്കില്‍ എഴുതാന്‍ സാധിക്കാത്ത സാഹചര്യം വന്നുചേരും-മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

അറിവിന്റെ കിരണങ്ങളാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം പകരുന്നതെന്നും  മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ പ്രത്യേകത. യുവജനങ്ങളുടെ  സജീവമായ പങ്കാളിത്തമാണ്. അവര്‍ വ്യത്യസ്തമായ ചര്‍ച്ചകള്‍ കേട്ടു. എല്ലാ മേഖലയിലുള്ള മുഖങ്ങളെയും പരിചയപ്പെടുത്താന്‍ അക്ഷരോത്സവത്തിന് സാധിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സഞ്ചാരത്തിന്റെ ഭൂപടത്തില്‍ മാതൃഭൂമിയുടെ അക്ഷരോത്സവം തിളങ്ങുന്ന വിധത്തിൽ രേഖപ്പെട്ടു. വായനയ്ക്ക് മരണമില്ലെന്ന് ഓരോ അക്ഷരോത്സവവും വിളംബരം ചെയ്യുന്നു. പുസ്തകോത്സവങ്ങളില്‍ നിരവധി പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നു-മുഖ്യമന്ത്രി പറഞ്ഞു.