കൊല്ലം: മാതൃഭൂമി അക്ഷരോത്സവത്തിനു മുന്നോടിയായി ജില്ലയിലെ പതിനഞ്ചാമത്തെ പ്രഭാഷണം 30-ന് രാവിലെ 11-ന് ചാത്തന്നൂര്‍ ആര്‍.ശങ്കര്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നടക്കും. പ്രഭാഷകന്‍ ഡോ. എം.എം.ബഷീര്‍ 'അക്ഷരം അഗ്‌നിയാണ്' എന്ന വിഷയത്തില്‍ സംസാരിക്കും.

To advertise here,

അമ്മ എന്റര്‍പ്രൈസസിന്റെ സഹകരണത്തോടെയാണ് പരിപാടി. ശ്രീനാരായണ എഡ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മനു കമല്‍ജിത്ത്, അമ്മ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറും അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ വി.എസ്.സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 

പ്രവേശനം സൗജന്യമാണ്. മാതൃഭൂമി ശതാബ്ദിയുടെ ഭാഗമായി പലദേശങ്ങളിലായി 100 പ്രഭാഷണങ്ങളാണ് സംഘടിപ്പിക്കുന്നത്.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം