കോട്ടയം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന് മുന്നോടിയായുള്ള 100 ദേശം 100 പ്രഭാഷണങ്ങള്‍ പരമ്പരയുടെ ഭാഗമായി 31-ന് എറ്റുമാനൂരപ്പന്‍ കോളേജില്‍ പ്രഭാഷണം നടത്തും. 

To advertise here,

ഉച്ചക്ക് രണ്ടിന് കവിയും അധ്യാപകനുമായ മനോജ് കുറൂര്‍ 'ജീവിതവും എഴുത്തും' എന്ന വിഷയത്തില്‍ പ്രസംഗിക്കും. 

ഏറ്റുമാനൂര്‍ ഏറ്റുമാനൂരപ്പന്‍ കോളേജുമായി സഹകരിച്ചാണ് പരിപാടി. മാതൃഭൂമിയുടെ നൂറാംവാര്‍ഷികം കൂടി പ്രമാണിച്ചാണിത്.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം