കാസര്‍കോട്: 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി ശനിയാഴ്ച കാസര്‍കോട്ട് ഹമീദ് ചേന്ദമംഗലൂരിന്റെ പ്രഭാഷണം നടക്കും. 'മതേതര ബഹുസ്വര ഇന്ത്യയുടെ ഭാവി' എന്നതാണ് വിഷയം.
രാജ്യത്തിനകത്തും പുറത്തുമായി നൂറുദേശങ്ങളില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ജില്ലയിലെ രണ്ടാമത്തെ പരിപാടിയാണിത്.
പുലിക്കുന്നിലെ വനിതാ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് നാലിനാണ് പ്രഭാഷണം. കാസര്‍കോട് മയൂര ബുക്‌സിന്റെയും കാസര്‍കോട് സാഹിത്യവേദിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
മാതൃഭൂമി ജന്മശതാബ്ദി ആഘോഷിക്കുന്ന വര്‍ഷത്തിലാണ് ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരിയില്‍ തിരുവനന്തപുരം കനകക്കുന്നില്‍ അരങ്ങേറുന്നത്.
അക്ഷരോത്സവത്തിന്റെ രക്ഷാധികാരി കൂടിയായ ഡോ. ശശി തരൂര്‍ എം.പി.യാണ് പ്രഭാഷണപരമ്പരയ്ക്ക് തുടക്കംകുറിച്ചത്.
Content Highlights: mbifl lecture series 2023 hameed chennamangaloor speech at kasarkode
Published: 14 Jan 2023, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented