
പാത്താമുട്ടം: നിയമങ്ങളും മൗലികാവകാശങ്ങളുടെ സംരക്ഷണവും അതിലെ സാധ്യതകളും നിരത്തി വിദ്യാർഥികൾ. ഓരോരുത്തരും അവരുടെ ആശയങ്ങളെ കേൾവിക്കാരിലെത്തിച്ച് കൈയ്യടിനേടി. ഫെഡറൽബാങ്കും മാതൃഭൂമിയും ചേർന്ന് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ 'ഫെഡറൽബാങ്ക് സ്പീക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിന്റെ ജില്ലയിലെ മൂന്നാമത് ബ്ലോക്ക്തല മത്സരമായിരുന്നു വേദി. പാത്താമുട്ടം സെയ്ന്റ് ഗിറ്റ്‌സ് കോളേജിലെ മത്സരവേദിയിലാണ് കുട്ടികൾ വാക്കുകൾ കൊണ്ട് യുദ്ധമൊരുക്കിയത്.
കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ് എന്ന വിഷയത്തിലായിരുന്നു സംവാദം. സമയപരിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും നല്ല വാദങ്ങളുമായി മത്സരത്തിന്റെ തീവ്രതകൂട്ടി. സ്വാതന്ത്ര്യം നേടി ഇത്രയധികം കാലമായിട്ടും കോളേജ് ഹോസ്റ്റലുകളിൽ മാത്രം സമയപരിധിയെന്തിനെന്ന ചോദ്യം വേദിയിലുയർന്നു. ഇത്തരം ചിട്ടകളാണ് വ്യക്തി രൂപവത്‌കരണത്തിന് സഹായകമാവുന്നതെന്ന വാദമാണ് മറുപക്ഷം ഉയർത്തിയത്.
ഫെഡറൽബാങ്ക് നെടുംകുന്നം ബ്രാഞ്ച് മേധാവിയും മാനേജരുമായ സച്ചിൻ ജേക്കബ്ബ് പോൾ മത്സരം ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സി. ജോസഫ് കുഞ്ഞ്, മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി. സുരേഷ്, സെയ്ന്റ് ഗിറ്റസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഗവേണിങ് ബോർഡ് മെമ്പർ പ്രൊഫ. മിനി പുന്നൂസ്, അസി. പ്രൊഫസർമാരായ റിട്ടിൻ അബ്രഹാം കുര്യൻ, പി.ലക്ഷ്മി എന്നിവർ സംസാരിച്ചു. ഫെഡറൽബാങ്ക് ഹോർമീസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Published: 01 Feb 2023, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented