മുക്കം: നല്ല സംവാദങ്ങൾ നടക്കേണ്ടത് നാടിന്റെ അനിവാര്യതയാണെന്നും ചോദ്യം ചോദിക്കാനും പറയാനും യുവതലമുറ ഉയർന്നുവരുന്നത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ സൂചനയാണെന്നും ജില്ലാ വികസന കമ്മിഷണർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാംപതിപ്പിന്റെ കോഴിക്കോട് ജില്ലാതല മത്സരത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
യുവതലമുറയ്ക്ക് സംവദിക്കാൻ അവസരമൊരുക്കിയ മാതൃഭൂമിയെയും ഫെഡറൽ ബാങ്കിനെയും അവർ പ്രശംസിച്ചു. ‘രാഷ്ട്രീയക്കാർക്ക് വിരമിക്കൽ പ്രായം നിശ്ചയിക്കണം’ എന്ന വിഷയത്തിൽ മണാശ്ശേരി കെ.എം.സി.ടി. ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ വിവിധ കോളേജുകളിൽനിന്ന് തിരഞ്ഞെടുത്ത 70 വിദ്യാർഥികൾ പങ്കെടുത്തു. കോഴിക്കോട് ലോ കോളേജിലെ കെ.പി. അശ്വതി സംവാദത്തിൽ കൂടുതൽ പോയന്റ് നേടി സ്റ്റാർ വിന്നർ പുരസ്കാരം നേടി.
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ മേധാവിയുമായ ടി.എസ്. മോഹനദാസ്, മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. കെ.എം. നവാസ്, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഡോ. ആയിഷ നസ്റീൻ, ഡോ. ബിനു പുരുഷോത്തമൻ, ഡോ. മറിയം റഹീമ, ഡോ. സജയ് ഭരത്, ഡോ. നിവ്യ ഫ്രാൻസിസ്, ജൂറി അംഗം പ്രൊഫ. അനിൽകുമാർ, മാതൃഭൂമി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കെ.ജി. ഗിരീഷ് കുമാർ, സബ് എഡിറ്റർ അജീഷ് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടങ്ങളിലായാണ് നടക്കുന്നത്.
മലബാർതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തവർ
ബിസ്ന ചന്ദ്രൻ (എൻ.ഐ.ടി. കോഴിക്കോട്), ഡോ. എം.വി. ഹരികൃഷ്ണൻ (ശ്രീ ആഞ്ജനേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ്, മൊടക്കല്ലൂർ), പുണ്യ തീർഥ (ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്), ജോബിൻ ജോയ്, അവനി ബിസൽ (സെയ്ന്റ് ജോസഫ് കോളേജ് ദേവഗിരി), ഗദ്ദ നാഥ് (മഹാരാജാസ് കോളേജ് എറണാകുളം), അരുൺ രാജ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്), വസീം മൺസൂർ (ഫാറൂഖ് കോളേജ്), അനുപം കൃഷ്ണ, കെ.പി. അശ്വതി, വരദ മരക്കാർ, അംന ചെകിടപ്പുറത്ത്, മെൽവിൻ എസ്. വർഗീസ്, പ്രണവ് മോഹൻ (എല്ലാവരും ഗവ. ലോ കോളേജ് കോഴിക്കോട്).
Content Highlights: Speak for india 2023
Published: 11 Feb 2023, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented