ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയും- കലയ്കിങ്സണും ചേർന്നൊരുക്കുന്ന 'മാർക്കോ'യുടെ ഷൂട്ടിംഗ് പൂർത്തിയായി. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം എത്തുന്നത്. 100 ദിവസം നീണ്ടുനിന്ന ഷെഡ്യൂളിൽ 60 ദിവസത്തോളം മാത്രം ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടിവന്നു. കലയ്കിങ്സൺ ആണ് ചിത്രത്തിൻറെ ആക്ഷൻ ഡയറക്ടർ. വിവിധതരം വ്യവസായ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ച ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിൻറെ നിർമാണം.
ക്യൂബ്സ് ഇന്റർനാഷണൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മാർക്കോ. മാർക്കോയ്ക്ക് പുറമെ മറ്റ് വമ്പൻ പ്രോജക്ടുകളും ക്യൂബ്സിന്റെ ലിസ്റ്റിൽ ഉണ്ട്. തന്റെ ആദ്യ സിനിമ തന്നെ ഇത്രയും വലിയ ബഡ്ജറ്റിൽ ഒരുക്കാൻ കാണിച്ച ധൈര്യത്തിന് പ്രത്യേക കൈയ്യടികൾ അർഹിക്കുന്നു. മലയാളത്തിലെഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസറും കൂടെ ആയി മാറിയിരിക്കുന്നു മാർക്കോയിലൂടെ ഷെരീഫ്, ഇനിയും ധാരാളം വലിയ ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ബാനറിൽ മലയാളത്തിൽ വരാനിരിക്കുന്നത്.
'മലയാളത്തിൽ നിന്ന് ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ആദ്യമായിട്ടായിരിക്കും. നിങ്ങളിൽ ഒരു വിറയൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻറും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകൾ ഗൗരവത്തിൽ എടുക്കാം. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നത്', ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മലയാളത്തിലെ ആക്ഷൻ സിനിമകളെ മാർക്കോ പുനർ നിർവചിക്കുമെന്ന് അണിയറക്കാർ ആകാശപ്പെടുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റായ 'കെ ജി എഫ്' ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോ'യിൽ സംഗീതം ഒരുക്കുന്നത്. രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാള സിനിമയാണിത്.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ. കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Content Highlights: unni mukundan movie marco shooting completed
Published: 30 Aug 2024, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented