ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യുടെ ആദ്യ ടിക്കറ്റ് ബുക്കിംഗ് നിര്‍വഹിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. '' എറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് 'മാര്‍ക്കോ'യെന്നും ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു'' എന്നും ടിക്കറ്റ് ബുക്കിംഗ് നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 20-ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് ഇതോടെ തുടക്കമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ അഞ്ച് ഭാഷകളിലായി ചിത്രമെത്തുന്നുണ്ട്.
ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഇനി അഞ്ചുദിനങ്ങള്‍ മാത്രമാണുള്ളത്. കൈയില്‍ മെഷീന്‍ ഗണ്ണുമായി ഉണ്ണി മുകുന്ദന്‍ നില്‍ക്കുന്ന ഹെവി മാസ്സ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്. സിനിമയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസമാണ് നിര്‍മ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കാനും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് തയ്യാറായത്.
മല്ലു സിങ് ആയി എത്തി ഉണ്ണി മുകുന്ദന്‍ മലയാളികളുടെ മനസ്സ് കവര്‍ന്നിട്ട് ഒരു പതിറ്റാണ്ടിലേറെയായി. അന്നുമുതല്‍ നായകനായും വില്ലനായും ക്യാരക്ടര്‍ റോളുകളിലുമൊക്കെ ഉണ്ണി എത്തിയപ്പോഴും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉണ്ണി തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുമായി വരികയാണ് 'മാര്‍ക്കോ'യിലൂടെ. ടീസറായും പോസ്റ്ററുകളായും പാട്ടുകളായുമൊക്കെ ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷന്‍ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ് പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ചങ്കിടിപ്പേറ്റുന്ന ടീസര്‍ ഇതിനകം 5.2 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡബ്‌സിയുടേയും സന്തോഷ് വെങ്കിയുടേയും പാട്ടുകളും സോഷ്യല്‍മീഡിയ മുഴുവന്‍ കീഴടക്കിയിരുന്നു. ബേബി ജീന്‍ പാടിയ മാര്‍പ്പാപ്പ ഗാനവും തരംഗമായി. ചിത്രത്തിലെ ഗാനങ്ങള്‍ യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന 'മാര്‍ക്കോ'യുടെ സംഗീതമൊരുക്കുന്നത് 'കെ.ജി.എഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും വയലന്‍സിന്റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാര്‍ക്കോ' ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്.
പരുക്കന്‍ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. നടന്‍ ജഗദീഷിന്റെയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വല്‍സും സിരകളില്‍ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേര്‍ന്ന സിനിമ തന്നെയാകും മാര്‍ക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടല്‍. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. 'മിഖായേല്‍' സിനിമയുടെ സ്പിന്‍ഓഫായെത്തുന്ന 'മാര്‍ക്കോ'യുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും&ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: marco movie first ticket booking done by speaker an shamseer
Published: 15 Dec 2024, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented