അങ്ങ് ബോളിവുഡിൽ ആമിർ ഖാൻ ഉൾപ്പെടെ പലതാരങ്ങളും സിനിമയ്ക്കുവേണ്ടി നടത്തുന്ന ശാരീരികമായ മാറ്റങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. മലയാളത്തിലും ഇത്തരം ബോഡി ട്രാൻസ്ഫർമേഷനുകൾ വന്നിരിക്കുന്നു. അക്കൂട്ടത്തിലേക്കുള്ള പുതിയ എൻട്രിയാണ് ഉണ്ണി മുകുന്ദൻ. ഹനീഫ് അദേനിയൊരുക്കുന്ന മാർക്കോ എന്ന ചിത്രത്തിനായാണ് ഉണ്ണിയുടെ ബോഡി ട്രാൻസ്ഫർമേഷൻ.
മാളികപ്പുറം എന്ന ചിത്രത്തിൽ അല്പം വയർ ചാടിയ ലുക്കിലായിരുന്നു ഉണ്ണി മുകുന്ദൻ എത്തിയത്. അതിൽനിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മാർക്കോയിൽ ഉണ്ണി എത്തുന്നത്. മാളികപ്പുറത്തിലേയും മാർക്കോയിലേയും രൂപമാറ്റങ്ങൾ താരതമ്യം ചെയ്തുകൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇപ്പോൾ വൈറലാണ്.
30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ. ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. മാർക്കോയുടെതായ ഇതിനോടകം ഇറങ്ങിയ എല്ലാ അപ്ഡേറ്റുകളും ആരാധകർ സ്വീകരിച്ചുകഴിഞ്ഞു. പ്രേക്ഷകർക്കിടയിൽ ഈ സിനിമ ഒരു വിറയിൽ ഉണ്ടാക്കുമെന്നും അത്രത്തോളം വയലന്റും, ബ്രൂട്ടലും ആയിരിക്കും ഈ സിനിമ എന്നും ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കലൈ കിങ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ, 100 ദിവസത്തോളം നീണ്ട ഷൂട്ടിൽ 60 ദിവസത്തോളം വേണ്ടിവന്നു ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ. കെജിഎഫ് പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ ആണ് മാർക്കോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്.
Content Highlights: unni mukundan body transformation for marco malayalam movie
Published: 04 Sept 2024, 11:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented