കുന്നംകുളം: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ആദ്യ മെഡല്‍ കണ്ണൂര്‍ ജില്ലയ്ക്ക്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടി ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിയാണ് ആദ്യ മെഡല്‍ സ്വന്തമാക്കിയത്. കോഴിക്കോട് രണ്ടാം സ്ഥാനവും എറണാകുളം ജില്ല മൂന്നാം സ്ഥാനവും നേടി.

To advertise here,

രണ്ടാം സ്വര്‍ണം മലപ്പുറത്തിന്. ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെകെഎം എച്ച്എസ്എസ് ചീക്കോടിലെ മുഹമ്മദ് അമീനാണ് സ്വര്‍ണം നേടിയത്. ഇതേ സ്‌കൂളിലെ ജസീല്‍ രണ്ടാം സ്ഥാനത്തെത്തി.

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച കുന്നംകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തുടക്കമായത്.