
തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയില്‍ വലിയ പരിഷ്‌കാരങ്ങള്‍ വരുന്നു. ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ പരിപാടിയായി നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും കായികമേള നടക്കും. സ്‌കൂള്‍ ഒളിമ്പിക്‌സ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. കായിക മേളയും ഒളിമ്പികസും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും.
Content Highlights: school sports meet will be conduct as school olympics
Published: 03 Jul 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented