കൊച്ചി: മാതൃഭൂമി ഡോട്ട് കോം മുംബൈയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോ സെപ്റ്റംബർ 26, 27 തീയതികളിൽ നവി മുംബൈയിലെ സിഡ്‌കോ എക്‌സിബിഷൻ സെന്ററിൽ നടക്കുന്നു. മുംബൈയിലെ മലയാളികൾക്കും കേരളത്തിലെ ബിൽഡർമാർക്കും ഒരുപോലെ പ്രയോജനകരമായ എക്‌സ്‌പോയിൽ നൂറിൽപ്പരം പ്രോജക്ടുകളുമായി കേരളത്തിൽ നിന്നുള്ള മുൻനിര ബിൽഡർമാർ പങ്കെടുക്കുന്നതാണ്. രാവിലെ 11 മുതൽ വൈകീട്ട് 8 മണി വരെയാണ് എക്‌സ്‌പോയുടെ സമയം.
തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരിക്കുന്നതുമായ പ്രോജക്ടുകൾ എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ബജറ്റ് ഫ്രണ്ട്‌ലി അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.
എക്‌സ്‌പോ സന്ദർശിക്കുന്ന മലയാളികൾക്ക് ബിൽഡർമാരുമായി നേരിട്ട് സംസാരിക്കാം, കേരളത്തിലെ മികച്ച പ്രോജക്ടുകളെക്കുറിച്ച് മുംബൈയിൽ വച്ച് വിശദമായി മനസിലാക്കാം. അതിൽ നിന്ന് ഇഷ്ടപ്പെട്ട ഭവനം ബുക്ക് ചെയ്യാം. നാട്ടിലെത്തുമ്പോൾ അത് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാം. ബിൽഡർമാർക്ക് നാട്ടിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള പ്രോപ്പർട്ടി എക്‌സ്‌പോയിലൂടെ ലഭിക്കുന്നത്. താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ച പ്രോജക്ടുകൾ മലയാളികൾക്കു പരിചയപ്പെടുത്താം. കേരള പ്രോപ്പർട്ടി എക്‌സ്‌പോ നടക്കുന്ന സിഡ്‌കോ എക്‌സിബിഷൻ സെന്ററിൽ പാർക്കിങ്ങും പ്രവേശനവും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 99953 31199 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlights: Mathrubhumi is hosting its first Kerala Property Expo in Mumbai on September 26 and 27, 2026., Held at the CIDCO Exhibition Centre in Navi Mumbai with free entry and parking., Features over 100 projects from top builders across Thiruvananthapuram, Kochi, Kottayam, Thrissur, Kozhikode, and more., Includes super luxury, luxury, and budget-friendly apartments and villas for living and investment.
Published: 16 Sept 2026, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented