പ്രകൃതിയോടിണങ്ങി നിൽത്തുന്ന വിശാലമായ പ്രീമിയം ലിവിങ് സ്‌പെയ്‌സുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ചൊരു ചോയ്‌സാണ് സിന്തൈറ്റ് റിയൽറ്റി. ആംബിയൻസിനും ഫങ്ഷനാലിറ്റിക്കും പ്രാധാന്യം നൽകിക്കൊണ്ട് സിന്തൈറ്റ് റിയൽറ്റി ഒരുക്കുന്ന റെസിഡൻഷ്യൽ പ്രോജക്ടുകൾ ലക്ഷ്വറിയെയും ലൈഫ്‌സ്‌റ്റൈലിനെയും പുനർനിർവചിക്കുന്നവയാണ്. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളും പ്രശാന്തമായ പരിസരങ്ങളും മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനുകളും ഈ പ്രോജക്ടുകളുടെ മാറ്റ് കൂട്ടുന്നു. മോഡേൺ ആർക്കിടെക്ചറിലെ മാസ്റ്റർപീസുകളായ ഈ സുസ്ഥിരഭവനങ്ങൾ ഭാവിയിലേക്കുള്ള സുഭദ്രമായ നിക്ഷേപങ്ങളാണ്.

To advertise here,

5000 കോടി രൂപയിലധികം വാർഷിക ടേൺഓവറുള്ള സിന്തൈറ്റ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് സിന്തൈറ്റ് റിയൽറ്റി. ബയോ ഇൻഗ്രേഡിയന്റ്‌സ്, സ്‌പൈസസ്, ഫാം ടെക്, ഹോസ്പിറ്റാലിറ്റി, വിൻഡ് എനർജി തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് സിന്തൈറ്റ്. 1992-ൽ കൊച്ചിയിലെ തേവരയിൽ റിവിയേറ റിട്രീറ്റ് എന്ന വാട്ടർഫ്രണ്ട് അപ്പാർട്ട്‌മെന്റുകൾ നിർമിച്ചുകൊണ്ടാണ് സിന്തൈറ്റ് റിയൽറ്റി റിയൽ എസ്‌റ്റേറ്റ് രംഗത്തേയ്ക്ക് എത്തിയത്. തുടക്കം മുതൽ തികഞ്ഞ ഗുണമേന്മയോടെ പ്രോജക്ടുകൾ നിർമിച്ച് കൃത്യസമയത്ത് കൈമാറ്റം ചെയ്യുന്ന സിന്തൈറ്റ് ലൈഫ്‌ടൈം ആഫ്റ്റർ സെയ്ൽസ് സർവീസും നൽകുന്നു.

റിവിയേറ സ്യൂട്ട്‌സ്, റെമദ റിസോർട്‌സ്, സ്‌പൈസ് വില്ലാസ്, ജിഞ്ചർ കൗണ്ടി വില്ലാസ്, വാനില ഗ്രോവ് വില്ലാസ്, വാനില ഗ്രോവ് അപ്പാർട്ട്‌മെന്റ്‌സ്, ലാവൻഡർ ബേ വില്ലാസ്, പെപ്പർ വൈൻ, അസൂരി വിസ്ത ഫെയ്‌സ് വൺ എന്നിവയാണ് സിന്തൈറ്റ് റിയൽറ്റിയുടെ നിർമാണം പൂർത്തിയായ പ്രോജക്ടുകൾ. ഇവ ഓരോന്നും സിന്തൈറ്റിന്റെ നിർമാണ മികവ് പ്രകടമാകുന്ന സിഗ്‌നേച്ചർ പ്രോജക്ടുകളാണ്.

പിമെന്റോ ഗാർഡൻ (K-RERA/PRJ/ERN/084/2023)

എറണാകുളം നഗരത്തിലെ പ്രൈം ലോക്കേഷനിൽ സ്ഥിതിചെയ്യുന്ന പിമെന്റോ ഗാർഡൻ തികഞ്ഞ സ്വകാര്യത ഉറപ്പാക്കുന്ന ബൊട്ടിക് അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനടുത്തുള്ള സ്‌റ്റേഡിയം ലിങ്ക് റോഡിൽ ഐഎംഎ ഹൗസിനടുത്തുള്ള ഈ പ്രീമിയം പ്രോജക്ടിൽ, ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമായി ആകെ 26 യൂണിറ്റുകൾ മാത്രമാണുള്ളത്. സ്വകാര്യതയ്ക്കും ഉയർന്ന ജീവിതശൈലിക്കും മുൻഗണന നൽകുന്നവർക്ക് അനുയോജ്യമായ രീതിയിൽ ഒരുക്കിയിട്ടുള്ള 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് അവ. 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 2745, 2809 സ്‌ക്വയർ ഫീറ്റും, 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 3197, 3260 സ്‌ക്വയർ ഫീറ്റും ആണ്.

ഗാർഡൻ ഏരിയ, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക് അപ്പ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെർവന്റ് / ഡ്രൈവേഴ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ്, റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ തുടങ്ങിയ അനവധി അമിനിറ്റീസ് ഇതിലുണ്ട്. മെട്രോ സ്‌റ്റേഷൻ, പ്രധാന റോഡുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ലൈഫ്‌സ്‌റ്റൈൽ ഹബ്ബുകൾ തുടങ്ങി എല്ലായിടത്തേക്കും ഈ പ്രോജക്ടിൽ നിന്ന് മികച്ച ആക്‌സസുണ്ട്. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും പ്രാപ്യമാക്കുന്ന ലൊക്കേഷൻ ഈ പ്രോജക്ടിന്റൈ മൂല്യം വർധിപ്പിക്കുന്നു. 3.6 കോടി രൂപ മുതലാണ് പിമെന്റോ ഗാർഡനിലെ അപ്പാർട്ട്‌മെന്റുകളുടെ വില ആരംഭിക്കുന്നത്.

അസൂരി വിസ്ത (K-RERA / PRJ/ERN/119/2024)

സിന്തൈറ്റ് റിയൽറ്റി കോലഞ്ചേരിയിൽ നിർമിക്കുന്ന ലക്ഷ്വറി വില്ലാ പ്രോജക്ടാണ് അസൂരി വിസ്ത. 10 ഏക്കറിൽ 60 വില്ലകളാണ് രണ്ട് ഫെയ്‌സുകളിലായി ഈ പ്രോജക്ടിൽ നിർമിക്കുന്നത്. ഫെയ്‌സ് വണ്ണിലും ടുവിലും 30 വില്ലകൾ വീതമാണ് ഉണ്ടായിരിക്കുക. ഫെയ്‌സ് വണ്ണിലെ വില്ലകളുടെ വിൽപ്പന പൂർത്തിയായി. അസൂരി വിസ്തയുടെ ഫെയ്‌സ് ടു ഉടൻ ലോഞ്ച് ചെയ്യുന്നതാണ്.

കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കുന്ന വിശാലമായ ലിവിങ് ഏരിയകളും ഔട്ട്‌ഡോർ സ്‌പേസുമുള്ള 3 & 4 ബിഎച്ച്‌കെ വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ജിം, ഓഡിയോ വീഡിയോ റൂം, സെക്യൂരിറ്റി, 7 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്. മികച്ച കണക്റ്റിവിറ്റിയുള്ള ലൊക്കേഷനിൽ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്‌പേഷ്യസായ വീടുകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ചോയ്‌സാണ് ഈ ലക്ഷ്വറി വില്ലകൾ.

കൂടുതൽ വിവരങ്ങൾക്ക്

+91 9995329777, +91 93881 29999

eldhoabraham@synthite.com

www.synthitereatly.com