ഇഷ്ടത്തോടെ ജീവിക്കാനും അഭിമാനത്തോടെ വരുംതലമുറയ്ക്ക് കൈമാറാനും പറ്റുന്ന ഫഌറ്റുകൾ തേടുന്നവർക്ക് മികച്ച ചോയ്‌സാണ് തൃശ്ശൂരിൽ നവേര ബിൽഡേഴ്‌സ് നിർമിക്കുന്ന സ്മാർട്ട് ഭവനങ്ങൾ. തൃശ്ശൂരിലെ പ്രൈം ലൊക്കേഷനുകളിൽ തലയുയർത്തി നിൽക്കുന്ന നവേരയുടെ എക്കോഫ്രണ്ട്‌ലിയായ റെസിഡൻഷ്യൽ പ്രോജക്ടുകൾ കേവലം ബഹുനിലക്കെട്ടിടങ്ങളല്ല, മറിച്ച് ഭാവിയിലേക്കുള്ള സുരക്ഷിതവും മൂല്യവത്തായതുമായ മികച്ച നിക്ഷേപങ്ങളാണ്. ആധുനിക വാസ്തുവിദ്യയും ഫലപ്രദമായ സ്ഥലവിനിയോഗവും പരിസ്ഥിതി സൗഹൃദ നിർമാണരീതികളും മികവുറ്റ സൗകര്യങ്ങളും സമന്വയിപ്പിച്ച്, ആരും കൊതിക്കുന്ന സ്വപ്‌നഭവനങ്ങളാണ് നവേര ഒരുക്കുന്നത്. മികച്ച ഡിസൈനും മനോഹരമായ ഇന്റീരിയറും വായുസഞ്ചാരമുള്ള സ്‌പേഷ്യസായ മുറികളും നവേരയുടെ എക്കോ ഫ്രണ്ട്‌ലി പ്രോജക്ടുകളെ വേറിട്ടതാക്കുന്നു.

To advertise here,

വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരം ഉറപ്പാക്കി പ്രോജക്ടുകൾ കൃത്യസമയത്ത് തന്നെ കൈമാറുന്ന നവേര ബിൽഡേഴ്‌സ്, സുതാര്യമായ പ്രവർത്തനങ്ങളിലൂടെ തുടക്കം മുതൽ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത ബ്രാൻഡാണ്. പുതിയ കാലത്തിന്റെ നിർമിതികൾ എന്ന ആശയവുമായി ഭവന നിർമാണ രംഗത്ത് എത്തിയ നവേര ചുരങ്ങിയ നാളുകൾകൊണ്ട് തൃശ്ശൂരിലെ മുൻനിര ബിൽഡറായി മാറി. അത്യാധുനിക സൗകര്യങ്ങളിലും ഗുണനിലവാരത്തിലും അസാധാരണമായ ശ്രദ്ധ നൽകി നവേര നിർമിക്കുന്ന ഓരോ പ്രോജക്ടും ഉയർന്ന മൂല്യം ഉറപ്പാക്കുന്നു. തൃശൂരിലെ മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ നവേര ബിൽഡേഴ്‌സ് നിർമിക്കുന്ന മൂന്ന് റെറ അപ്രൂവ്ഡ് പ്രോജക്ടുകൾ പരിചയപ്പെടുത്താം.

നവേര അന്റാലിയ (K-RERA/PRJ/TSR/027/2025)

തൃശ്ശൂർ നടത്തറയിൽ നവേര ബിൽഡേഴ്‌സ് നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് നവേര അന്റാലിയ. ഫങ്ഷണാലിറ്റിക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ഡിസൈൻ ചെയ്തിട്ടുള്ള 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 24 x 7 ക്യാമറ സർവെയ്‌ലൻസ്, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, സോളാർ പവർ ഗ്രിഡ്, ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ, ഹോം തീയേറ്റർ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഹെൽത്ത് ക്ലബ്, ഇവി ചാർജിങ്, ടെറസ് വാക്കിങ് ഏരിയ, 2 ലെവൽ കാർ പാർക്കിങ് തുടങ്ങിയ നിരവധി അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. കുരിയച്ചിറയിലേക്ക് 5.6 കിലോ മീറ്ററും തൃശ്ശൂർ റൗണ്ടിലേക്ക് 6 കിലോ മീറ്ററും തൃശൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് 6.9 കിലോ മീറ്ററും മാത്രമാണ് ഇവിടെ നിന്നുള്ള ദൂരം. ഭാരതീയ വിദ്യാഭവൻ സ്‌കൂൾ, ലൂർദ് പള്ളി, ഹൈലൈറ്റ് മാൾ, ജൂബിലി മിഷൻ ഹോസ്പിറ്റൽ എന്നിവ ഈ പ്രോജക്ടിനു സമീപത്താണ്.

നവേര റിഗാലിയ (K-RERA/PRJ/TSR/216/2023)

കുരിയച്ചിറയിൽ നിർമാണം പുരോഗമിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റാണ് നവേര റിഗാലിയ. ഹരിതഭംഗിയുള്ള പരിസരങ്ങളും മനോഹരമായ ആർക്കിടെക്ചറും ഈ പ്രോജക്ടിന്റെ മാറ്റ് കൂട്ടുന്നു. 13 നിലകളിലായി മൊത്തം 26 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഒരു ഫ്‌ളോറിൽ രണ്ട് യൂണിറ്റുകൾ മാത്രമേ ഉള്ളു എന്നത് പ്രധാന സവിശേഷതയാണ്. 1380 - 1629 സ്‌ക്വയർ ഫീറ്റിലുള്ള 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ, സ്‌കൈ വാക്ക് ഏരിയ, ഇവി ചാർജിങ് യൂണിറ്റ്, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, സോളാർ എനർജി, ഡിസൈനർ ലോബി, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, ഹോം തീയേറ്റർ, റൂഫ്‌ടോപ്പ് പാർട്ടി ഏരിയ, സ്വിമ്മിങ് പൂൾ തുടങ്ങിയ അമിനിറ്റീസ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ അപ്പാർട്ട്‌മെന്റുകളിലും വിശാലമായ ബാൽക്കണി സൗകര്യം ഒരുക്കിയിട്ടുണ്ട്. തൃശൂർ നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. തൃശ്ശൂർ റൗണ്ടിലേക്ക് 3.7 കിലോ മീറ്ററും റെയിൽവേ സ്‌റ്റേഷനിലേക്ക് 3.5 കിലോ മീറ്ററും മാത്രമാണ് ഈ പ്രോജക്ടിൽ നിന്നുള്ള ദൂരം. ഷോപ്പിങ് സെന്ററുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, എന്റർടെയ്ൻമെന്റ് ഹബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എല്ലാം ഇതിന് സമീപത്തുണ്ട്.

 

 

നവേര ടനേര, കുരിയച്ചിറ (K-RERA/PRJ/TSR/112/2022)

കുരിയച്ചിറ - കൂർക്കഞ്ചേരി ഹൈവേയ്ക്ക് അടുത്തുള്ള നിയറിങ് കംപ്ലീഷൻ പ്രീമിയം പ്രോജക്ടാണ് നവേര ടനേര. ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് അടക്കം പതിനൊന്ന് നിലകളിലായി 74 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 617 സ്‌ക്വയർ ഫീറ്റിൽ 1 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 913, 926, 1006, 1033 സ്‌ക്വയർ ഫീറ്റുകളിൽ 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 1237,1280,1281,1366 സ്‌ക്വയർ ഫീറ്റുകളിൽ 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും ഒരുക്കുന്നു. റൂഫ് ടോപ് സ്വിമ്മിങ് പൂൾ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഹോം തീയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, മെഡിറ്റേഷൻ ഡെക്ക്, ഓട്ടൊമേറ്റഡ് ആക്‌സസ് കൺട്രോൾ, ഇവി ചാർജിങ്, ഗസ്റ്റ് പാർക്കിങ്, പാർട്ടി ഏരിയ, ബാർബിക്യൂ ഏരിയ, ഇൻഡോർ ഗെയിം ഏരിയ, ടെറസ് ഗാർഡനുള്ള പ്രൊവിഷൻ, ലാൻഡ്‌സ്‌കേപ്പ്ഡ് ഗാർഡൻ, വെയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ടാകും. നവേര ടവേരയിൽ നിന്ന് തൃശൂർ റൗണ്ടിലേക്കും ശക്തൻ സ്റ്റാൻഡിലേക്കും മൂന്ന് വഴികളിലൂടെ എളുപ്പത്തിൽ എത്താം. എറണാകുളം ഹൈവേയിലേക്ക് 600 മീറ്റർ മാത്രമേ ദൂരമുള്ളു. സെന്റ് ജോസഫ്‌സ് സ്‌കൂൾ, സെന്റ് പോൾസ് സ്‌കൂൾ, ചേതന, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് എന്നിവയെല്ലാം ഇതിന് സമീപത്താണ്.

കൂടുതൽ വിവരങ്ങൾക്ക്

Contact: 9207601111

Email : info@naverabuilders.com

Web: www.naverabuilders.in