2 00 3ൽ പ്രവർത്തനം ആരംഭിച്ച സൗപർണിക പ്രോജക്ട്‌സ്, ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള മുൻനിര റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബ്രാൻഡിന് കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ പ്രോജക്ടുകളുണ്ട്. സാധാരണക്കാർക്ക് ഗുണമേന്മയുള്ള ഭവനങ്ങൾ സ്വന്തമാക്കാൻ സാധിക്കണം എന്ന കാഴ്ചപ്പാടോടെയാണ് കമ്പനി തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, തങ്ങളുടെ ഈ ലക്ഷ്യത്തിൽ ഉറച്ചുനിന്നുകൊണ്ട്, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായി സൗപർണ്ണിക സ്ഥാനമുറപ്പിച്ചു.
താങ്ങാനാവുന്ന വില, മികച്ച ഡിസൈൻ, സുസ്ഥിരത എന്നിവ സമന്വയിപ്പിച്ചാണ് കമ്പനി പ്രോജക്ടുകൾ ഒരുക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇൻഹൗസായി ചെയ്യാനുള്ള കരുത്ത് ഈ ബ്രാൻഡിനെ വേറിട്ടു നിർത്തുന്നു, ആർക്കിടെക്ചർ, എൻജിനീയറിങ്, നിർമാണ നിർവഹണം എന്നിവ മുതൽ പ്ലംബിങ്, ഇന്റീരിയർ, സെക്യൂരിറ്റി തുടങ്ങിയവ വരെ കമ്പനി നേരിട്ട് കൈകാര്യം ചെയ്യുന്നു. ഇത് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും കർശനമായ ഗുണനിലവാരവും തടസമില്ലാത്ത പ്രവർത്തനവും ഉറപ്പാക്കാൻ സൗപർണികയെ സഹായിക്കുന്നു.
23 വർഷത്തെ പാരമ്പര്യമുള്ള സൗപർണികയ്ക്ക് പതിനായിരത്തിലധികം സന്തുഷ്ടരായ കുടുംബങ്ങൾ ഉപഭോക്താക്കളായുണ്ട്. പറഞ്ഞ സമയത്തുതന്നെ പ്രോജക്ടുകൾ പൂർത്തിയാക്കി നൽകുന്ന പാരമ്പര്യവുമുള്ള സൗപർണിക, ഇതുവരെ 66ലധികം പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഇരുപതിലധികം പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുകയുമാണ്. നൂതനവും സുസ്ഥിരവും ദീർഘകാല മൂല്യം നൽകുന്നതുമായ മികച്ച പ്രോജക്ടുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ബ്രാൻഡായ സൗപർണികയുടെ തിരുവനന്തപുരത്തെ പ്രോജക്ടുകൾ പരിചയപ്പെടാം.
സൗപർണിക സിഗ്‌നേച്ചർ ടവർ K-RERA/PRJ/TVM/200/2024
ശ്രീകാര്യത്ത് നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് സൗപർണിക സിഗ്‌നേച്ചർ ടവർ. ആ1+ആ2+ഏ+8 ഫ്‌ളോറുകളിലായി 44 യൂണിറ്റുകൾ ഇതിലുണ്ട്. 2&3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് അവ. നഗരത്തിന്റെ സൗകര്യങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന ശാന്തമായ ലൊക്കേഷനിലാണ് സൗപർണിക സിഗ്‌നേച്ചർ ടവർ സ്ഥിതി ചെയ്യുന്നത്. ശ്രീകാര്യം ആക്കുളം റോഡിനടുത്തുള്ള ഈ പ്രോജക്ടിൽ നിന്ന് ശ്രീകാര്യം ജങ്ഷനിലേക്ക് 1.5 കിലോ മീറ്റർ ദൂരമേയുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാൾ, എന്റർടെയ്ൻമെന്റ് ഹബ്ബുകൾ എന്നിവയെല്ലാം ഈ പ്രോജക്ടിനു സമീപത്തുണ്ട്.
സൗപർണിക ഇസ്റ്റ K-RERA/PRJ/TVM/087/2022
ഉള്ളൂരിൽ നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് സൗപർണിക ഇസ്റ്റ. ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 13 ഫ്‌ളോറുകളിലായി 63 അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. 1, 2, 3, 4 ബിഎച്ച്‌കെ & ഡ്യൂപ്ലക്‌സ് അപ്പാർട്ട്‌മെന്റുകൾ ഇതിൽ ലഭ്യമാണ്. ഇൻഫോസിസ്, യുഎസ്ടി, ടെക്‌നോപാർക്ക്, മെഡിക്കൽ കോളേജ്, എൻജിനീയറിങ് കോളേജ് എന്നിവയെല്ലാം ഈ പ്രോജക്ടിനു സമീപത്താണ്.
സൗപർണിക ക്യാപ്പിറ്റൽ കൗണ്ടി K-RERA/PRJ/126/2021
പാപ്പനംകോടിനടുത്ത് തൃക്കണ്ണാപുരത്ത് നിർമാണം പുരോഗമിക്കുന്ന വില്ലാ പ്രോജക്ടാണ് സൗപർണിക ക്യാപ്പിറ്റൽ കൗണ്ടി. 3.4 ഏക്കർ ഭൂമിയിൽ 50 ലക്ഷ്വറി വില്ലകളാണ് ഈ പ്രോജക്ടിൽ ഒരുങ്ങുന്നത്. മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ള 3 & 4 ബിഎച്ച്‌കെ വില്ലകളാണ് ഇവിടെയുള്ളത്. എല്ലാ സജ്ജീകരണങ്ങളോട് കൂടിയ ജിം, മൾട്ടിപർപ്പസ് ഹാൾ, ഇൻഡോർ ഗെയിംസ് സോൺ എന്നിവയുള്ള ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ഓപ്പൺ ബാഡ്മിന്റൺ കോർട്ട്, ഹാഫ് ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, ചിൽഡ്രൻസ് പ്ലേ ഏരിയ തടുങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. റെയിൽവേ സ്‌റ്റേഷനും പ്രമുഖ ആശുപത്രികളും വിദ്യാഭ്യാസ സ്ഥപനങ്ങളും ഓഫീസുകളും സമീപത്തായിട്ടുള്ള മികച്ച ലൊക്കേഷനിലാണ് ഈ വില്ല പ്രോജക്ട്.
സൗപർണിക യാര K-RERA/PRJ/TVM/073/2021
കഴക്കൂട്ടത്തിനടുത്ത് തൃപ്പാദപ്പുരത്തുള്ള സൗപർണിക യാര നിർമാണം പൂർത്തിയായ പ്രോജക്ടാണ്. ടെക്‌നോപാർക്കിൽ നിന്നും 500 മീറ്റർ മാത്രം ദൂരത്തായി 45 സെന്റിൽ ഉയരുന്ന ഈ പ്രോജക്ടിൽ ആ1+ആ2+ഏ+10 ഫ്‌ളോറുകളിലായി 80 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. 2 & 3 ബിഎച്ച്‌കെ യൂണിറ്റുകളാണ് അവ. യുഎസ്ടി, ഇൻഫോസിസ് എന്നീ സ്ഥാപനങ്ങളിലേക്ക് ഇവിടെ നിന്ന് 2.5 കിലോമീറ്റർ ദൂരമേയുള്ളു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപങ്ങളും ആശുപത്രികളും ഇതിന് സമീപത്തായി സ്ഥിതിചെയ്യുന്നു.
സൗപർണിക വെസ്റ്റ് ഹോംസ് K-RERA/PRJ/048/2021
മുക്കോലയ്ക്കടുത്ത് വഴയിലയിൽ നിർമാണം പുരോഗമിക്കുന്ന പ്രീമിയം പ്രോജക്ടാണ് സൗപർണിക വെസ്റ്റ് ഹോംസ്. 58 സെന്റിൽ ഉയരുന്ന ഈ പ്രോജക്ടിൽ B1+B2+B3+G+ 11 ഫ്‌ളോറുകളിലായി 87 യൂണിറ്റുകളുണ്ട്. 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് അവ. സെന്റ് തോമസ് സ്‌കൂൾ, കേന്ദ്രീയ വിദ്യാലയ, മാർ ഇവാനിയോസ്, മെഡിക്കൽ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും എസ്‌യുടി വട്ടപ്പാറ, പിഎംഎസ് ഡന്റൽ കോളേജ് എന്നിവയും ഇതിന് സമീപത്താണ്.
സൗപർണികയുടെ ഈ പ്രോജക്ടുകളെല്ലാം ഫ്രീ വൈ ഫൈ, സ്വിമ്മിങ് പൂൾ, ജിം, 24 x7 സെക്യൂരിറ്റി, 24 x 7 പവർ ബായ്ക്കപ്പ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Phone: 9847684000, 9746992012
E-mail: enquiry@sowparnika.com
Content Highlights: Over 2 decades of legacy in real estate development across South India with 66+ completed projects., Offers affordable, high-quality, and sustainably designed homes with in-house execution from architecture to interiors., Features prime Trivandrum residential projects including Signature Tower, Esta, Capital County, Yara, and West Homes.
Published: 12 Sept 2026, 01:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented