അപൂർവസുന്ദരമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്ന അപ്പാർട്ട്‌മെന്റുകൾ നിർമിച്ചുനൽകിക്കൊണ്ട് ഭവന നിർമാണരംഗത്ത് മൂന്ന് പതിറ്റാണ്ടായി തുടരുന്ന അബാദ് ബിൽഡേഴ്‌സ് കേരളത്തിലെ ആദ്യത്തെ ക്രിസിൽ റെയ്റ്റഡ് ബിൽഡറാണ്. സീഫുഡ് എക്‌സ്‌പോർട്ട്, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ തുടങ്ങിയ വിവിധ മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ അബാദ് ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് 1995-ൽ അബാദ് ബിൽഡേഴ്‌സ് റിയൽ എസ്‌റ്റേറ്റ് രംഗത്ത് എത്തുന്നത്. അന്നുമുതൽ ഈ ബ്രാൻഡ് വിശ്വാസ്യതയുടെയും സുതാര്യതയുടെയും മികവിന്റെയും മറുവാക്കാണ്.

To advertise here,

കേരളത്തിലെ മികച്ച റിയൽ എസ്‌റ്റേറ്റ് ബിൽഡർ എന്ന നിലയിൽ, ഇതുവരെ 48-ലധികം പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കാനും 3,500-ലധികം കുടുംബങ്ങൾക്ക് പുഞ്ചിരി സമ്മാനിക്കാനും അബാദിന് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ജീവിതം സാധ്യമാക്കുന്ന ഭവനങ്ങൾ നിർമിക്കുന്നതിൽ അബാദ് തികഞ്ഞ ശ്രദ്ധ പുലർത്തുന്നു. ഗുണമേന്മ, സുതാര്യത, നൂതനാശയങ്ങൾ, വിശ്വാസ്യത എന്നീ അടിസ്ഥാന മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് അബാദിന്റെ പ്രോജക്ടുകൾ. അവ ജീവിതത്തിന് സുസ്ഥിരതയും താമസിക്കാൻ സന്തോഷപ്രദമായ ഇടങ്ങളും നിക്ഷേപമെന്ന നിലയിൽ ഉയർന്ന മൂല്യവും ഉറപ്പ് നൽകുന്നു.

അബാദ് യൂഫോറിയ K- RERA/PRJ/ERN/083/2026

കൊച്ചിയിൽ എൻഎച്ച് ബൈപാസിനോടു ചേർന്ന്, മാടവനയുടെ ഹരിതഭംഗിയിൽ, കായലിനരികിൽ അബാദ് ബിൽഡേഴ്‌സ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് അബാദ് യൂഫോറിയ. ഒരു ഏക്കറിൽ നിർമിക്കുന്ന ഈ പ്രോജക്ടിന്റെ പൈലിങ് നടക്കുന്നു. 24 നിലകളിലായി 99 ബൊട്ടീക് അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. 2, 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളായി അവ ഒരുക്കുന്നു. മനോഹരമായ കായൽക്കാഴ്ചകൾ സമ്മാനിക്കുന്ന ഈ പ്രോജക്ടിലെ അപ്പാർട്ട്‌മെന്റുകൾ വിശാലമാണ്; അഴകും ആഡംബരവും മേന്മയും ഒത്തുചേരുന്ന ഇടങ്ങളാണ്. ഹെൽത്ത് ക്ലബ്, യോഗ ഏരിയ, ഔട്ട്‌ഡോർ ജിം, എൽഡേഴ്‌സ് കോർണർ, ഗോൾഫ് പുട്ടിങ് ഏരിയ, സ്വിമ്മിങ് പൂൾ, മിനി തീയേറ്റർ, ഇൻഡോർ ഗെയ്ംസ്, മൾട്ടിപർപ്പസ് ഹാൾ, ഇവി ചാർജിങ് പോയിന്റ് തുടങ്ങി ഈ പ്രോജക്ടിലെ അമനിറ്റീസെല്ലാം ജീവിതം കൂടുതൽ സുഖകരവും സൗകര്യപ്രദവും ആക്കുന്നു. വൈറ്റില ജംഗ്ഷനിലേക്കും കുണ്ടന്നൂർ ജംഗ്ഷനിലേക്കും ഇവിടെനിന്ന് എളുപ്പത്തിൽ എത്താം. ലെയ്ക്‌ഷോർ ഹോസ്പിറ്റൽ, പേട്ട മെട്രോ സ്‌റ്റേഷൻ, വൈറ്റില ഹബ്ബ്, ഫോറം മാൾ, അബാദ് ന്യൂക്ലിയസ്, ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ, എസ്. എച്ച് കോളേജ്, എസ്എസ്ആർവി മന്ദിർ എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്.

അബാദ് ലെയ്ക്‌വ്യൂ ഹൈറ്റ്‌സ് K- RERA/PRJ/ERN/028/2026

നെട്ടൂരിലുള്ള അബാദ് ലെയ്ക്‌വ്യൂ ഹൈറ്റ്‌സിൽ 21 ഫ്‌ളോറുകളിലായി 99 എക്‌സ്‌ക്ലൂസിവ് അപ്പാർട്ടുമെന്റുകളാണ് അബാദ് ബിൽഡേഴ്‌സ് ഒരുക്കുന്നത്. ലാൻഡ്‌സ്‌കേപ് ചെയ്ത ഒരു ഏക്കറിൽ നിർമിക്കുന്ന ഈ പ്രോജക്ടിന്റെ പൈലിങ് പൂർത്തിയായി. വിശാലമായും സ്വാഭാവിക വെളിച്ചം ലഭിക്കുന്ന വിധത്തിലും രൂപകൽപന ചെയ്തിട്ടുള്ള 2, 3 & 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. എലഗന്റായ ഇന്റീരിയറും പ്രീമിയം അമിനിറ്റീസും അവയ്ക്ക് മിഴിവേകുന്നു. ഏസി ഫിറ്റ്‌നസ് സെന്റർ, ഇൻഡോർ ഗെയിംസ് റൂം, എൽഡേഴ്‌സ് സോൺ, മോക്‌ടെയ്ൽ ലോഞ്ച്, യോഗ - മെഡിറ്റേഷൻ പ്ലാറ്റ്‌ഫോം, ഔട്ട്‌ഡോർ ജിം, സ്വിമ്മിങ് പൂൾ, മിനി തീയേറ്റർ, ഇവി ചാർജിങ് പോയിന്റ് തുടങ്ങി നിരവധി അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. വൈറ്റില ജംഗ്ഷൻ, കുണ്ടന്നൂർ ജംഗ്ഷൻ, ലെയ്ക്‌ഷോർ ഹോസ്പിറ്റൽ, പേട്ട മെട്രോ സ്‌റ്റേഷൻ, ഫോറം മാൾ, അബാദ് ന്യൂക്ലിയസ്, ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ, എസ്. എച്ച് കോളേജ്, എസ്എസ്ആർവി മന്ദിർ എന്നിവയെല്ലാം ഇതിനു സമീപത്താണ്.

അബാദ് ലക്ഷ്വൂറിയ K- RERA/PRJ/ERN/122/2025

മനോഹാരിതയും പ്രായോഗികതയും സമന്വയിപ്പിച്ചുകൊണ്ട് അബാദ് ബിൽഡേഴ്‌സ് നിർമിക്കുന്ന പ്രോജക്ടാണ് അബാദ് ലക്ഷ്വൂറിയ. ഇതിന്റെ സൂപ്പർ സ്ട്രക്ചറിന്റെ നിർമാണം നടക്കുന്നു. തൃക്കാക്കരയിലുള്ള ഈ പ്രോജക്ടിൽ 26 നിലകളിലായി 88 ബൊട്ടീക് അപ്പാർട്ട്‌മെന്റുകളാണുള്ളത്. മികവാർന്ന രൂപകൽപ്പനയും സമകാലികമായ സൗകര്യങ്ങളും ഈ പ്രോജക്ടിനെ സ്വപ്‌നസമാനമായ ലിവിങ് സ്‌പെയ്‌സാക്കി മാറ്റുന്നു. ഏസി മൾട്ടിറിക്രിയേഷൻ ഹാൾ/പാർട്ടി ഏരിയ, സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഏസി ഫിറ്റ്‌നസ് സെന്റർ, യോഗ - മെഡിറ്റേഷൻ ഏരിയ, സെൻ ഗാർഡൻ, ഔട്ട്‌ഡോർ ജിം, സ്റ്റീം & സോന, കിഡ്‌സ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ് റൂം, ഔട്ട്‌ഡോർ ജാക്യൂസി, എൽഡേഴ്‌സ് കോർണർ, റീഡിങ് കോർണർ തുടങ്ങി ഓരോ ദിവസവും ഉന്മേഷഭരിതമാക്കാൻ സഹായകമായ അമനിറ്റീസ് ഇതിൽ ഒരുക്കുന്നുണ്ട്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിനടുത്തായി നിർമിക്കുന്ന ഈ പ്രോജക്ടിൽനിന്ന് കുസാറ്റ്, ഇടപ്പള്ളി, കാക്കനാട്, എച്ച്എംടി ജംഗ്ഷനുകളിലേക്ക് എളുപ്പത്തിൽ എത്താം.

അബാദ് ഇൻസ്പിരേഷൻസ് K-RERA/PRJ/ERN/061/2021

കൊച്ചിയിലെ കലൂർ, സ്‌റ്റേഡിയം ലിങ്ക് റോഡിലുള്ള റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് അബാദ് ഇൻസ്പിരേഷൻസ്. 24, 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളുള്ള ഈ പ്രോജക്ട്, പ്രീമിയം കമ്യൂണിറ്റി ലിവിങ്ങിന്റെയും സ്വകാര്യതയുടെയും ആശയങ്ങൾ സമന്വയിച്ചുകൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു. അതിനാൽ കോമൺ വാൾ ഇല്ലാതെ ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. കൊച്ചിയിലെ മോസ്റ്റ് ഹാപ്പനിങ് ലൊക്കേഷനുകളിൽ ഒന്നായ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലേക്കുള്ള ലിങ്ക് റോഡിലാണ് ഈ പ്രോജക്ട്. വിശാലമായ ബാൽക്കണികളും ലോഞ്ചുമായി ചാരുതയാർന്ന ലേഔട്ടിൽ ഒരുക്കിയിട്ടുള്ള അപ്പാർട്ട്‌മെന്റുകളുള്ള അബാദ് ഇൻസ്പിരേഷൻസ് കന്റംപററി സ്‌പെയ്‌സിൽ എലഗന്റായ ജീവിതം ആഗ്രഹിക്കുന്നവർക്കുള്ളതാണ്.

അബാദ് വുഡ്‌സ് പാർക്ക് K-RERA/PRJ/ERN/118/2022

സ്വാസ്ഥ്യം, ഉത്സാഹം, പണത്തിനൊത്ത മൂല്യം - കൊച്ചിയിൽ നെട്ടൂരിലുള്ള അബാദിന്റെ റെഡി ടു ഒക്യുപ്പൈ പ്രോജക്ടായ വുഡ്‌സ് പാർക്കിന്റെ സവിശേഷതകളെ ഇങ്ങനെ വിശേഷിപ്പിക്കാം. ആധുനിക കാലത്തെ സുഖകരമായ അർബൻ ലൈഫിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇതിലെ 2 & 3 ബിഎച്ച്‌കെ പ്രീമിയം അപ്പാർട്ട്‌മെന്റുകൾ. ഒരു ദിവസത്തിന്റെ തിരക്കുകൾ ഇറക്കിവയ്ക്കാനാകുന്ന സ്വച്ഛതയാർന്ന ഇടങ്ങളാണ് അവ. എയർകണ്ടീഷൻ ചെയ്ത ഫിറ്റ്‌നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഔട്ട്‌ഡോർ ജിം, മെഡിറ്റേഷൻ ഡെക്ക്, ബാർബിക്യൂ & റിക്രിയേഷൻ ഓപ്പൺ ഏരിയ എന്നിങ്ങനെ ഒരു ഹോളിസ്റ്റിക് ലൈഫിന് അനുയോജ്യമായ അമനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്. നഗരത്തിലേക്ക് എളുപ്പത്തിൽ എത്താവുന്ന ലൊക്കേഷനും ഈ പ്രോജക്ടിന്റെ സവിശേഷതയാണ്.

അബാദ് സിഗ്‌നേച്ചർ K-RERA/PRJ/ERN/200/2022

കൊച്ചിയിലെ കുണ്ടന്നൂരിലുള്ള അബാദ് സിഗ്‌നേച്ചർ റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ്. ഈ അൾട്രാ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടിൽ ഒരു ഫ്‌ളോറിൽ രണ്ട് 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ മാത്രമേ ഉളളൂ. വിശാലമായ ബാൽക്കണികളിൽ നിന്നാൽ മനോഹരമായ കായൽക്കാഴ്ചകൾ കാണാം. ഒരു വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ആഡംബര സൗകര്യങ്ങളുമുള്ള, സ്വാസ്ഥ്യം പകരുന്ന ഇടങ്ങളാണ് ഓരോ അപ്പാർട്ട്‌മെന്റും. ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. അപ്പാർട്ട്‌മെന്റ് ഫ്‌ളോറുകൾ, പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്, റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂൾ തുടങ്ങിയവയെല്ലാം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്നു. കായലിന് അഭിമുഖമായി എൻഎച്ച് ബൈപാസിന് തൊട്ടടുത്തുള്ള ഈ പ്രോജക്ടിൽ ആകെ 31 യൂണിറ്റുകളാണുള്ളത്. കൊച്ചിയിലെ പല പ്രധാന റോഡുകളുടെയും പ്രമുഖ സ്‌കൂളുകളുടെയും ആശുപത്രികളുടെയും മാളുകളുടെയും ട്രാൻസ്‌പോർട്ട് ഹബ്ബുകളുടെയും അടുത്താണ് ഇതിന്റെ ലൊക്കേഷൻ.

അബാദ് മാഗ്‌നിഫിഷ്യന്റ് K-RERA/PRJ/ERN/081/2024

കലൂരിൽ സ്‌റ്റേഡിയം ലിങ്ക് റോഡിൽ, 80 സെന്റിൽ അതിവേഗം നിർമാണം പുരോഗമിക്കുന്ന അൾട്രാ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അബാദ് മാഗ്‌നിഫിഷ്യന്റ്. 32 വിശാലമായ 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുള്ള ഈ പ്രോജക്ടിൽ ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്ന ഈ പ്രോജക്ട് ഹൈ ക്ലാസ് ലിവിങ് ഉറപ്പാക്കുന്നു. എന്റർടെയ്ൻമെന്റിനും ഫിറ്റ്‌നസിനും റിലാക്‌സേഷനും ആവശ്യമായ സൗകര്യങ്ങളെല്ലാം ഇതിൽ സജ്ജീകരിക്കുന്നു. സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ, ഫുള്ളി എക്യൂപ്ഡായ ഏസി ജിം, ഔട്ട്‌ഡോർ ജിം തുടങ്ങി ജീവിതം അർഥപൂർണമാക്കുന്ന അമനിറ്റീസും ഹരിതാഭമായ ചുറ്റുപാടുകളും ആഡംബരപൂർണമായ അകത്തളങ്ങളും ഒക്കെയായി അനുപമമാണ് ഈ പ്രോജക്ട്. ജെഎൽഎൻ സ്‌റ്റേഡിയം മെട്രോസ്‌റ്റേഷനിലേക്ക് 1.7 കിലോ മീറ്റർ മാത്രമാണ് ഈ പ്രോജക്ടിൽ നിന്നുള്ള ദൂരം. നഗരത്തിലെ പ്രധാന ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ട്രാൻസ്‌പോർട്ട് ഹബ്ബുകൾ, മാളുകൾ എന്നിങ്ങനെ എവിടേക്കും എളുപ്പത്തിൽ എത്താവുന്ന ലൊക്കേഷനും അബാദ് മാഗ്‌നിഫിഷ്യന്റിന്റെ മൂല്യം വർധിപ്പിക്കുന്നു.

 

അബാദ് സൺറൈസ് പാർക്ക് K-RERA/PRJ/ERN/124/2023

കൊച്ചിയിൽ നെട്ടൂരുള്ള പ്രോജക്ടായ അബാദ് സൺറൈസ് പാർക്കിന്റെ നിർമാണം ഉടൻ പൂർത്തിയാകും. 10 നിലകളിലായി ഉയരുന്ന ഈ പ്രോജക്ടിൽ അനുപമമായ ഡിസൈനിൽ രൂപകൽപ്പന ചെയ്തിട്ടുള്ള 45, 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. മികവുറ്റ കോമൺ അമനിറ്റീസും അപ്‌ഗ്രേഡ് ചെയ്ത സ്‌പെസിഫിക്കേഷനും ഈ പ്രോജക്ടിനെ സമ്പന്നമാക്കുന്നു. ഗ്രൗണ്ടിലും ഫസ്റ്റ് ഫ്‌ളോറിലും റൂഫ് ടോപ്പിലുമായി വിനോദത്തിനും വിശ്രമത്തിനുമായി നിരവധി അമിനിറ്റീസ് ഇതിൽ സജ്ജീകരിക്കുന്നു. പ്രശാന്തി പകരുന്ന മനോഹരമായ നടപ്പാതകളും മെഡിറ്റേഷൻ ഗാർഡനുകളും ഇതിലുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആകർഷകമായ അമിനിറ്റീസാണ് സ്‌കൈ ബ്രിഡ്ജുള്ള ടെറസിൽ ഒരുക്കുന്നത്. ജീവിതസൗകര്യങ്ങളെല്ലാം സമീപത്തുള്ള ലൊക്കേഷനിൽ മികച്ച ജീവിതാനുഭവം സമ്മാനിക്കുന്ന പ്രോജക്ടായിരിക്കും അബാദ് സൺറൈസ് പാർക്ക്.

അബാദ് ഇൻഫ്ര പിനാക്കിൾ K-RERA/PRJ/166/2021

തിരുവല്ലയിലുള്ള റെറ അപ്രൂവ്ഡ് റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് അബാദ് ഇൻഫ്ര പിനാക്കിൾ. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഈ പ്രോജക്ടിൽ 36 വിശാലമായ 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണുള്ളത്. സ്വന്തം ടൗണിന് അടുത്തുള്ള വിശാലമായ മോഡേൺ അപ്പാർട്ട്‌മെന്റുകൾ എന്ന നിലയിൽ, വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്‌പെഷ്യലാണ് ഈ പ്രോജക്ട്. ബിൽ പേയ്‌മെന്റ്, ഡോർസ്‌റ്റെപ് വെഹിക്കിൾ വാഷ് മുതൽ പ്രൊഫഷണൽ റിയൽ എസ്‌റ്റേറ്റ് റെന്റൽ അസിസ്റ്റൻസ് പോലുള്ള കസ്റ്റമൈസ്ഡ് റിക്വയർമെന്റുകൾ ഉൾപ്പടെയുള്ള സർവീസുകൾ അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നവർക്ക് ലഭിക്കുന്നതാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും സൗന്ദര്യബോധത്തിനും അനുസരിച്ച് അനുപമമായി വീടുകൾ ഒരുക്കുന്നതിൽ മൂന്ന് ദശാബ്ദത്തിലധികം അനുഭവസമ്പത്ത് അബാദ് ഇന്റീരിയേഴ്‌സിനുണ്ട്. കന്റംപററി, ക്ലാസിക്, മിനിമലിസ്റ്റ്... തുടങ്ങി ഏത് സ്‌റ്റൈൽ കസ്റ്റമർ ആവശ്യപ്പെട്ടാലും, അത് വീടായാലും ഓഫീസായാലും, ഏറ്റവും മികവോടെ ഡിസൈൻ ചെയ്യുന്നതിനുള്ള വൈദഗ്ധ്യം അബാദ് ഇന്റീരിയേഴ്‌സ് ടീമിനുണ്ട്. അബാദ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസ് എല്ലാ വിധ പ്രൊഫഷണൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസുകളും ചെയ്യുന്നു. ഹൗസ്‌കീപ്പിങ്, പാൻട്രി സർവീസ്, സെക്യൂരിറ്റി സർവീസ് പോലുള്ള സോഫ്റ്റ് സർവീസുകളും ഫസാഡ് ക്ലീനിങ്, വാട്ടർപ്രൂഫിങ്, പെയ്ന്റിങ് തുടങ്ങിയ പ്രത്യേക സർവീസുകളും ഇക്കൂട്ടത്തിൽ പെടുന്നു. അബാദ് ബിൽഡേഴ്‌സിനൊപ്പം നിങ്ങളുടെ സ്വപ്നവീട് ഏറ്റവും എളുപ്പത്തിൽ സ്വന്തമാക്കാം എന്നു മാത്രമല്ല ഏറ്റവും മികച്ച രീതിയിൽ അത് സംരക്ഷിക്കുകയും ചെയ്യാം. അബാദ് ഭവനങ്ങൾ വാങ്ങിക്കൊണ്ട് അബാദ് കുടുംബത്തിൽ അംഗങ്ങളാകുന്നവർക്ക് അബാദ് ഹോട്ടലുകളിലും റിസോർട്ടുകളിലും റസ്റ്ററന്റുകളിലും ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ - India: +91 90723 49966, UAE: +971 50846 0030

ഇമെയ്ൽ - Info@abadbuilders.com

വെബ്‌സൈറ്റ് - www.abadbuilders.com