ലക്ഷ്വറി നിങ്ങളുടെ ലൈഫ്‌സ്റ്റൈലിന്റെ ഭാഗമാണെങ്കിൽ സിന്തൈറ്റ് റിയൽറ്റി ഒരുക്കുന്ന പ്രീമിയം ലിവിങ് സ്‌പെയ്‌സുകൾ നിങ്ങൾക്കുള്ളതാണ്. ആംബിയൻസിനും ഫങ്ഷനാലിറ്റിക്കും പ്രാധാന്യം നൽകിക്കൊണ്ട് സിന്തൈറ്റ് റിയൽറ്റി ഒരുക്കുന്ന പ്രോജക്ടുകൾ ലക്ഷ്വറിയെ മാത്രമല്ല ലൈഫ്‌സ്റ്റൈലിനെയും പുനർനിർവചിക്കുന്നവയാണ്. അതുകൊണ്ടുതന്നെ മോഡേൺ ആർക്കിടെക്ചറിലെ മാസ്റ്റർപീസുകളായ ഈ നിർമിതികൾ ഭാവിയിലേക്കുള്ള സുഭദ്രമായ നിക്ഷേപങ്ങളാണ്. ഹരിതാഭമായ ചുറ്റുപാടുകളും പ്രശാന്തമായ പരിസരങ്ങളും മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനുകളും ഈ പ്രോജക്ടുകളെ വേറിട്ടതാക്കുന്നു. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഈ സുസ്ഥിരഭവനങ്ങൾ സന്തോഷഭരിതമായ അനുഭവങ്ങൾ താമസക്കാർക്ക് സമ്മാനിക്കുന്നു.
5000 കോടി രൂപയിലധികം വാർഷിക ടേൺഓവറുള്ള സിന്തൈറ്റ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് സിന്തൈറ്റ് റിയൽറ്റി. ബയോ ഇൻഗ്രേഡിയന്റ്‌സ്, സ്‌പൈസസ്, ഫാം ടെക്, ഹോസ്പിറ്റാലിറ്റി, വിൻഡ് എനർജി തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് സിന്തൈറ്റ്. 1992ൽ കൊച്ചിയിലെ തേവരയിൽ റിവിയേറ റിട്രീറ്റ് എന്ന വാട്ടർഫ്രണ്ട് അപ്പാർട്ട്‌മെന്റുകൾ നിർമിച്ചുകൊണ്ടാണ് സിന്തൈറ്റ് റിയൽറ്റി റിയൽ എസ്‌റ്റേറ്റ് രംഗത്തേയ്ക്ക് എത്തിയത്. തുടക്കം മുതൽ തികഞ്ഞ ഗുണമേന്മയോടെ പ്രോജക്ടുകൾ നിർമിച്ച് കൃത്യസമയത്ത് കൈമാറ്റം ചെയ്യുന്ന സിന്തൈറ്റ് ലൈഫ്‌ടൈം ആഫ്റ്റർ - സെയ്ൽസ് സർവീസും നൽകുന്നു.
റിവിയേറ സ്യൂട്ട്‌സ്, റെമദ റിസോർട്‌സ്, സ്‌പൈസ് വില്ലാസ്, ജിഞ്ചർ കൗണ്ടി വില്ലാസ്, വാനില ഗ്രോവ് വില്ലാസ്, വാനില ഗ്രോവ് അപ്പാർട്ട്‌മെന്റ്‌സ്, ലാവൻഡർ ബേ വില്ലാസ്, പെപ്പർ വൈൻ എന്നിവയാണ് സിന്തൈറ്റ് റിയൽറ്റിയുടെ നിർമാണം പൂർത്തിയായ പ്രോജക്ടുകൾ. ഇവ ഓരോന്നും സിന്തൈറ്റിന്റെ നിർമാണ മികവ് പ്രകടമാകുന്ന സിഗ്‌നേച്ചർ പ്രോജക്ടുകളാണ്.
പിമെന്റോ ഗാർഡൻ (K-RERA/PRJ/ERN/084/2023)
എറണാകുളം നഗരത്തിനു നടുവിൽ, തികഞ്ഞ സ്വകാര്യത ഉറപ്പാക്കുന്ന ബൊട്ടിക് അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് പിമെന്റോ ഗാർഡൻ. ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമായി ആകെ 26 യൂണിറ്റുകൾ മാത്രമാണ് ഈ പ്രോജക്ടിലുള്ളത്. അതായത്, ഒരു ഫ്‌ളോറിന്റെ പകുതിഭാഗം നിങ്ങളുടേത് മാത്രമാണ്. ആരും ഇഷ്ടപ്പെടുന്ന താമസസ്ഥലമെന്നതിലുപരി, സ്വകാര്യതയ്ക്കും ഉയർന്ന ജീവിതശൈലിക്കും മുൻഗണന നൽകുന്നവർക്ക് അനുയോജ്യമായ രീതിയിൽ ഒരുക്കിയിട്ടുള്ള സവിശേഷമായ ഇടങ്ങളാണ് ഈ പ്രോജക്ടിലുള്ളത്.
കലൂരിലെ മികച്ച ലൊക്കേഷനുകളിൽ ഒന്നായ സ്‌റ്റേഡിയം ലിങ്ക് റോഡിൽ ഐഎംഎ ഹൗസിനടുത്താണ് ഈ പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ട് സ്ഥിതിചെയ്യുന്നത്. മെട്രോ സ്റ്റേഷൻ, പ്രധാന റോഡുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ലൈഫ്‌സ്‌റ്റൈൽ ഹബ്ബുകൾ തുടങ്ങി എല്ലായിടത്തേക്കും മികച്ച ആക്‌സസുണ്ട്. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും പ്രാപ്യമാക്കുന്ന ലൊക്കേഷൻ ഈ പ്രോജക്ടിന്റൈ മൂല്യം വർധിപ്പിക്കുന്നു.
സിന്തൈറ്റ് റിയൽറ്റി ഗുണമേന്മയോട് പുലർത്തുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന വിശാലമായ 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. 13 നിലകളിലായി അവ ഒരുക്കിയിരിക്കുന്നു. 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 2745, 2809 സ്‌ക്വയർ ഫീറ്റും, 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 3197, 3260 സ്‌ക്വയർ ഫീറ്റും ആണ്.
ഗാർഡൻ ഏരിയ, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക് അപ്പ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെർവന്റ്/ഡ്രൈവേഴ്‌സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ്, റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ തുടങ്ങിയ അനവധി അമിനിറ്റീസ് ഇതിലുണ്ട്. 3.5 കോടി രൂപ മുതലാണ് പിമെന്റോ ഗാർഡനിലെ അപ്പാർട്ട്‌മെന്റുകളുടെ വില ആരംഭിക്കുന്നത്.
അസൂരി വിസ്ത (K-RERA / PRJ/ERN/119/2024)
സിന്തൈറ്റ് റിയൽറ്റി കോലഞ്ചേരിയിൽ നിർമിക്കുന്ന ലക്ഷ്വറി വില്ലാ പ്രോജക്ടാണ് അസൂരി വിസ്ത. ശാന്തത, വിശാലത, മികച്ച കണക്റ്റിവിറ്റി ഇവ ഒരുമിക്കുന്ന ബാലൻസ്ഡ് ലൈഫ്‌സ്റ്റൈൽ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ ലക്ഷ്വറി വില്ലകൾ. 10 ഏക്കറിൽ 58 വില്ലകളാണ് രണ്ട് ഫെയ്‌സുകളിലായി ഈ പ്രോജക്ടിൽ നിർമിക്കുന്നത്. ഫെയ്‌സ് വണ്ണിൽ 30 വില്ലകളും ഫെയ്‌സ് ടുവിൽ 28 വില്ലകളുമാണ് ഉണ്ടായിരിക്കുക.
വിശാലമായ 3 & 4 ബിഎച്ച്‌കെ വില്ലകളാണ് ഈ ലക്ഷ്വറി വില്ല പ്രോജക്ടിലുള്ളത്. ധാരാളം നാച്വറൽ ലൈറ്റും വിശാലമായ ലിവിങ് ഏരിയകളും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അനുയോജ്യമായ ഔട്ട്‌ഡോർ സ്‌പേസുകളും ലഭിക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 3 ബിഎച്ച്‌കെ വില്ലകൾ 2400 സ്‌ക്വയർ ഫീറ്റിലും 4 ബിഎച്ച്‌കെ വില്ലകൾ 2700 സ്‌ക്വയർ ഫീറ്റിലും നിർമിക്കുന്നു. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ജിം, ഓഡിയോ വീഡിയോ റൂം, സെക്യൂരിറ്റി, 7 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്. ഫെയ്‌സ് വണ്ണിൽ ഇനി മൂന്ന് യൂണിറ്റുകൾ മാത്രമേ വിൽക്കുവാനുള്ളു. 1.85 കോടി രൂപ (+ ടാക്‌സ്) മുതലാണ് വില ആരംഭിക്കുന്നത്. അസൂരി വിസ്തയുടെ ഫെയ്‌സ് ടു ഉടൻ ലോഞ്ച് ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Reshma : +91 9995329777
Eldho : +91 93881 29999
eldhoabraham@synthite.com
For registration – https://mbiurl.in/vj5dy
Content Highlights: Over 30 years of excellence in construction and timely delivery., Pimento Garden: Boutique 3 & 4 BHK apartments in Kaloor, Kochi., Azzuri Vista: Luxury 3 & 4 BHK villas spread across 10 acres in Kolenchery., Emphasis on sustainable, modern architecture and high-end amenities., Lifetime after-sales service provided by the Synthite Group.
Published: 18 Jun 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented