ഭവന നിർമ്മാണ രംഗത്ത് 26 വർഷത്തെ പരിചയ സമ്പത്ത്. ലോകോത്തര നിലവാരത്തിൽ ഇതിനോടകം നിർമിച്ചത് അഞ്ച് ദശലക്ഷം ചതുരശ്ര അടിയിലധികം റെസിഡൻഷ്യൽ സ്‌പേസ്. മികച്ച ഗുണനിലവാരത്തിനുള്ള CRISIL DA2 അംഗീകാരം നേടിയിട്ടുള്ള വളരെ ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഫേവറേറ്റ് ഹോംസ്. ഈ അനുഭവ സമ്പത്താണ് ഫേവറേറ്റ് ഹോംസിന്റെ കൈമുതൽ. തലസ്ഥാനത്തെ വ്യത്യസ്ത സ്ഥലങ്ങളിൽ ഫേവറേറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുന്നു. കൂടാതെ നാല് പ്രോജക്ടുകൾ നിർമാണം പൂർത്തികരിച്ചു താക്കോൽ ഉപഭോക്താക്കൾക്ക് കൈമാറ്റം ചെയ്യപ്പെട്ടവയാണ്. മാത്രമല്ല ഈ നാലു പ്രോജക്ടുകളും നിലവിൽ ജിഎസ്ടി കൂടാതെ ലഭ്യമാണ്.
തിരുവനന്തപുരത്ത് നിലവിൽ ഏറ്റവും കൂടുതൽ പാർപ്പിട പദ്ധതികളുള്ളത് ഫേവറേറ്റ് ഹോംസിനാണ്. 13 പ്രോജക്ടുകളാണ് നിലവിൽ തിരുവനന്തപുരത്തിന്റെ വിവിധ സ്ഥലങ്ങളിലായി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. പകരം വയ്ക്കാനാകാത്ത സൗകര്യങ്ങളോടെ ഓരോ കോണിലും ഉപയോഗക്ഷമത ഉറപ്പാക്കിക്കൊണ്ടാണ് നിർമാണം. അപ്പാർട്ട്‌മെന്റുകൾ വിവധ വില ശ്രേണികളിൽ നിങ്ങൾക്ക് ലഭ്യമാകും. ഒപ്പം പദ്ധതികളുടെ ഓൺടൈം ഡെലിവറിയും ഫേവറേറ്റ് ഹോംസ് ഉറപ്പുനൽകുന്നു.
തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലാണ് ഫേവറേറ്റ് ഹോംസിന്റെ പ്രോജക്ടുകളെല്ലാം സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ ഉപഭോക്താക്കളുമായി ദീർഘകാലം നിലനിൽക്കുന്ന ബന്ധം കെട്ടിപ്പടുക്കുക എന്ന സമീപനമാണ് ഫേവറേറ്റ് ഹോംസിനുള്ളത്. ഫേവറേറ്റ് ഹോംസിനെ തിരുവനന്തപുരത്തെ മികവുറ്റ നിർമാതാക്കളിൽ ഒന്നായി നിലനിർത്തുന്ന പ്രധാന കാരണവും ഇതുതന്നെയാണ്. ഇതോടൊപ്പം നൂതനമായ സാങ്കേതികവിദ്യ, സുതാര്യമായ ബിസിനസ് ഇടപാടുകൾ, ഉപഭോക്തൃ കേന്ദ്രീകൃതമായ ഇടപെടലുകൾ എന്നിവ ഫേവറേറ്റ് ഹോംസിനെ കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പ്രിയപ്പെട്ട ബിൽഡാറാക്കി മാറ്റുന്നു.
പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി കൈമാറുന്നതിൽ മികച്ച റെക്കോർഡുള്ള ഫേവറേറ്റ് ഹോംസ് മാറുന്ന കാലത്തിന് അനുയോജ്യമായ പ്രോജക്ടുകളിലൂടെയാണ് കേരളത്തിലെ മുൻനിര ബിൽഡർമാരിൽ ഒരാളായത്. തിരുവന്തപുരത്തും ദുബായിലും ഫേവറേറ്റ് ഹോംസിന് ഓഫീസുകൾ ഉണ്ട്. ഇക്കാലയളവിൽ നിരവധി ലാൻഡ്മാർക്ക് പ്രോജക്ടുകൾ ഫേവറേറ്റ് ഹോംസ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ആകർഷകമായ പ്രൈസിങ് പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ടൈ അപ്, കൃത്യമായി പാലിക്കപ്പെടുന്ന ഷെഡ്യൂൾ, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം ഫേവറേറ്റ് ഹോംസിന്റെ മുഖമുദ്രകളാണ്. ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഉയർന്ന ഗുണമേന്മയും വിശ്വാസ്യതയും ബ്രാൻഡ് ഉറപ്പാക്കുന്നു. ഈ മികവിന് നിരവധി അംഗീകാരങ്ങൾ ഇക്കാലയളവിൽ ഫേവറേറ്റ് ഹോംസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സ്വപ്നതുല്യമായ ഒരു വാസസ്ഥലം അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും പ്രിയപ്പെട്ട ചോയ്‌സ് ആയി ഫേവറേറ്റ് ഹോംസ് മാറുന്നു.
പ്രോജക്ടുകൾ
തിരുവനന്തപുരത്ത് പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയുന്ന ഫേവറേറ്റ് ഹോംസിന്റെ 13 അപ്പാർട്‌മെന്റ് പദ്ധതികളിൽ മാത്രമാണ് നിലവിൽ ലഭ്യതയുള്ളത്. ഇവയിൽ 4 പ്രോജക്ടുകൾ നിർമാണം പൂർത്തീകരിച്ചു താമസയോഗ്യമായവയാണ് - എൻഎച്ച് ബൈപ്പാസിൽ ലുലു മാളിന് സമീപമുള്ള ദി സൈബർ ബേ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, വഴുതക്കാട്ട് ഇല്ലം ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, വെൺപാലവട്ടത്ത് കിംസ് ഹോസ്പിറ്റലിന് എതിർവശത്തുള്ള ദി ലോറൽസ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, കാര്യവട്ടത്ത് ദി ഗാർഡൻ കോർട്ട് ലൈഫ്‌സ്‌റ്റൈൽ അപ്പാർട്ട്‌മെന്റ്‌സ് തുടങ്ങിയവയാണ് നിർമാണം പൂർത്തിയായി താമസയോഗ്യമായ അപ്പാർട്ട്‌മെന്റുകൾ. ഇവയെല്ലാംതന്നെ ഒക്ക്യൂപെൻസി സർട്ടിഫിക്കറ്റ് ലഭ്യമായതും ജിഎസ്ടി ഇല്ലാതെതന്നെ ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതുമാണ്. വളരെ ചുരുക്കം അപ്പാർട്ട്‌മെന്റുകൾ മാത്രമേ നിലവിൽ മേൽ പറഞ്ഞ 4 പ്രോജക്ടുകളിലും ലഭ്യമായുള്ളു.
പുതിയതായി നിർമാണം ആരംഭിച്ച 4 പ്രോജക്ടുകൾ ഉണ്ട് ഫേവറേറ്റ് ഹോംസിന് - മുറിഞ്ഞപാലം കലാകൗമുദി റോഡിൽ ദി വൈറ്റ് ലില്ലി ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, കണിയാപുരം എൻഎച്ച് 66- നു കേവലം 100 മീറ്റർ മാത്രം അകലെയായുള്ള ദി സൈബർ സിറ്റി ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, പാങ്ങപ്പാറയിലുള്ള ലാ പലാസോ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, ഉള്ളൂരിൽ ദി ഐവി എൻക്ലേവ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, യുഎസ്ടി ഗ്ലോബലിനു സമീപം കേവലം 300 മീറ്റർ മാത്രം അകലെയായുള്ള ദി ടൗൺസ്‌വിൽ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ് തുടങ്ങിയവയാണവ. കൂടാതെ തിരുവനന്തപുരം എൻഎച്ച് ബൈപാസിനോട് ചേർന്ന് ടെക്‌നോപാർക് മെയിൻ ഗേറ്റിന് എതിർവശത്ത് നിർമാണം പുരോഗമിക്കുന്ന ദി പാർക് വ്യൂ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, പള്ളിപ്പുറം 6 ലൈൻ നാഷണൽ ഹൈവേ 66 - നു തൊട്ടടുത്തായുള്ള ദി സിലിക്കൺ െ്രെഡവ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, വഴുതക്കാട് എം പി അപ്പൻ റോഡിൽ എവർ 3 & 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ് തുടങ്ങിയവയാണ് ഫേവറേറ്റ് ഹോംസിന്റെ മറ്റു വിവിധ പാർപ്പിട പദ്ധതികൾ. നഗരജീവിതത്തിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ പ്രോജക്ടുകളാണ് ഇവയെല്ലാം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - (UAE) - +971 - 501148100, +971 -508448772 (India) +9198959 94000
ഇമെയിൽ: marketing @favouritehomes.com
വെബ്‌സൈറ്റ് : www.favouritehomes.com
For registration – https://mbiurl.in/vj5dy
Content Highlights: 26 years of industry expertise with 5 million+ sq. ft. developed, CRISIL DA2 rated developer ensuring high quality and trust, 13 active projects across prime locations in Trivandrum, Ready-to-move units available without GST, On-time delivery and transparent business practices
Published: 18 Jun 2026, 05:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented