ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ജ്വല്ലറി ബ്രാൻഡായ കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടേഴ്‌സിൽ നിന്നുള്ള കമ്പനിയാണ് കല്യാൺ ഹോംസ്. ക്രിസിൽ റേറ്റിങ്ങിൽ ഉയർന്ന റാങ്കിങ് നേടിയിട്ടുള്ള കല്യാൺ ഹോംസ്, കുറഞ്ഞ കാലത്തിനുള്ളിൽ നിർമാണ മികവിനുള്ള അംഗീകാരമായി ഒട്ടനവധി അവാർഡുകൾ സ്വന്തമാക്കി. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എൻജിനീയറിങ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്. ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് കല്യാൺ വിവിധ വിഭാഗത്തിലുള്ള പ്രോജക്ടുകൾ നിർമിക്കുന്നത്. 2011 - ൽ പ്രവർത്തനമാരംഭിച്ച കല്യാൺ ഹോംസിന് തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിലായി നിരവധി പ്രീമിയം പ്രോജക്ടുകളുണ്ട്. ഇതിനകം പതിനെട്ട് പ്രോജക്ടുകൾ കല്യാൺ ഹോംസ് കൈമാറ്റം ചെയ്തുകഴിഞ്ഞു.

To advertise here,

കല്യാൺ സ്‌കൈ ഹൈ (K-RERA/PRJ/TSR/046/2026)

കല്യാൺ ഹോംസിന്റെ തൃശ്ശൂരിലെ ന്യൂ ലോഞ്ച് പ്രോജക്ടാണ് കല്യാൺ സ്‌കൈ ഹൈ. തൃശ്ശൂരിലെ പ്രമുഖ റെസിഡൻഷ്യൽ ഹബ്ബായ ചെമ്പുക്കാവിലുള്ള ഈ പ്രോജക്ടിൽ ഏകദേശം 1.7 ഏക്കറിലായി 121 എക്‌സ്‌ക്ലൂസീവ് യൂണിറ്റുകളാണ് ഉള്ളത്. മനോഹരമായ ആകാശക്കാഴ്ചകളും ആധുനിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രീമിയം 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് അവ. 90 മീറ്റർ ഉയരത്തിൽ 29 നിലകളിലായി ഉയരുന്ന ഈ ഐക്കണിക് ഹൈറൈസ് പ്രോജക്ട് തൃശ്ശൂരിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറാണ്. 3.5 ലക്ഷം സ്‌ക്വയർഫീറ്റിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ട് തൃശ്ശൂരിലെ ഏറ്റവും വലിയ റഡിഡൻഷ്യൽ പ്രോജക്ടുകളുടെ കൂട്ടത്തിലും ഇടംപിടിക്കുന്നു. വടക്കുംനാഥ ക്ഷേത്രം, സ്വരാജ് റൗണ്ട് തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താവുന്ന ഗതാഗത സൗകര്യങ്ങളുമുള്ള മികച്ച ലൊക്കേഷിനിലാണ് ഈ പ്രോജക്ട്.

ആരോഗ്യത്തിനും വിനോദത്തിനും കളികൾക്കുമായി വിപുലമായ സൗകര്യങ്ങളാണ് ഈ പ്രോജക്ടിലുള്ളത്. ടേബിൾ ടെന്നീസ്, ക്യാരംസ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾക്കായി ഇൻഡോർ ഗെയിംസ് റൂം, സിനിമകൾ ആസ്വദിക്കാൻ മിനി തിയേറ്റർ, കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാൻ ചിൽഡ്രൻസ് പ്ലേ ഏരിയ, ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കുമായി സോഷ്യൽ സ്‌പെയ്‌സുകൾ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന എയർകണ്ടീഷണഡ് മൾട്ടിപർപ്പസ് ഹാൾ, ആഘോഷങ്ങളും പാർട്ടികളും നടത്താൻ പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്, സ്റ്റീം & സോന, മസാജ് റൂം, സ്വിമ്മിങ് പൂൾ, സലൂൺ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാ ക്യാമറകൾ, വീഡിയോ ഡോർ ഫോൺ, ബയോമെട്രിക് എൻട്രി, ആർഎഫ്‌ഐഡി ഉള്ള ബൂം ബാരിയർ തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ഇവിടെ സജ്ജീകരിക്കുന്നതാണ്. ആധുനികവും പരിസ്ഥിതി സൗഹൃദപരവുമായ റൂഫ്‌ടോപ്പ് സോളാർ പവർ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, കോമൺ ഇവി ചാർജിങ് സൗകര്യം തുടങ്ങിയവയ്ക്കു പുറമേ കെയർടെയ്‌ക്കേഴ്‌സ് റൂം, െ്രെഡവർമാർക്കും ഹെൽപ്പർമാർക്കുമായി പ്രത്യേകം ടോയ്‌ലറ്റ്, ഡ്രൈവ്‌വേ പില്ലറുകളിൽ റബ്ബർ ഫെൻഡറുകൾ തുടങ്ങിയ സംവിധാനങ്ങളും ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്. മനോഹരമായി രൂപകൽപ്പന ചെയ്ത ഡിസൈനർ എൻട്രൻസ് ലോബി കല്യാൺ സ്‌കൈ ഹൈയുടെ പ്രൗഢി വർധിപ്പിക്കുന്നു.

കല്യാൺ ഒപ്പൽ ഫെയ്‌സ് 2 (K-RERA/PRJ/TSR/084/2026)

കല്യാൺ ഹോംസിന്റെ തൃശ്ശൂരിലെ മറ്റൊരു ന്യൂ ലോഞ്ച് പ്രോജക്ടാണ് കല്യാൺ ഒപ്പൽ ഫെയ്‌സ് 2. കുറ്റുമുക്കിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ടിൽ 58 യൂണിറ്റുകളാണ് ഉണ്ടായിരിക്കുക. 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെൻുകളാണ് അവ. കാറ്റും വെളിച്ചവും ലഭിക്കുന്നതും തുറസായ ഇടങ്ങളുള്ളതുമായ ലേഔട്ടാണ് അവയ്ക്ക് നൽകിയിട്ടുള്ളത്. എയർ കണ്ടീഷൻ ചെയ്ത ജിം, എയർ കണ്ടീഷൻ ചെയത മൾട്ടിപർപ്പസ് ഹാൾ, ഡിസൈനർ എൻട്രൻസ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, കോമൺ ഇവി ചാർജിങ് പ്രൊവിഷൻ, കെട്ടിടത്തിനുള്ളിലെ പൊതുവിടങ്ങളിലേക്കായി റൂഫ്‌ടോപ്പ് സോളാർ പാനൽ, സിസിടിവി ക്യാമറ സർവയ്‌ലൻസ്, മെയ്ൻ എൻട്രൻസിൽ ആർഎഫ്‌ഐഡിയോട് കൂടിയ ബൂം ബാരിയർ, കെയർടെയ്‌ക്കേഴ്‌സ് കം ഫയർ കൺട്രോൾ റൂം, എൻട്രൻസ് ലോബിയിൽ ബയോമെട്രിക് എൻട്രി തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 90201 55555

വെബ്‌സൈറ്റ് : www.kalyanhomes.in

For registration – https://mbiurl.in/vj5dy