ഉന്നത നിലവാരവും ആഡംബരവും മികച്ച ജീവിതശൈലിയും പ്രതിഫലിപ്പിക്കുന്ന വീടുകളും ഓഫീസുകളും ഇൻഡസ്ട്രിയൽ സ്‌പെയ്‌സുകളും ഒരുക്കിക്കൊണ്ട്, ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുകയും കാലത്തിനനുസരിച്ചുള്ള അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുകയും ചെയ്യുന്ന ഭവനനിർമാണ രംഗത്തെ പതിറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയാണ് ക്യൂ ഡെവലപ്പേഴ്‌സ്.
സാധാരണ ബിൽഡിങ് ശൈലികളിൽ നിന്നും വിഭിന്നമായി ഓരോരുത്തർക്കും നേരിട്ട് അനുഭവവേദ്യമാകുന്ന പുതിയ കാലത്തിന്റെ യൂണീക് ലിവിങ് കോൺസപ്റ്റുകളാണ് ക്യൂ ബിൽഡേഴ്‌സ് യാഥാർഥ്യമാക്കുന്നത്. ഉയർന്ന ഗുണനിലവാരം, മികച്ച നിർമാണ രീതികൾ, കൃത്യമായ സമയക്രമം എന്നിവ ഉറപ്പാക്കുന്നതിലൂടെ, തങ്ങളുടെ നിർമിതികളെപ്പോലെ തന്നെ മികവുറ്റ സൽപ്പേര് ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു. ക്യൂ ഡെവലപ്പേഴ്‌സിന്റെ എല്ലാ പരിശ്രമങ്ങളും ജീവിതശൈലികൾ രൂപപ്പെടുത്തുക എന്ന തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ്.
ക്യൂ3 ലക്‌സി വില്ലാസ് (K-RERA/PRJ/KKD/079/2021)
കോഴിക്കോട് പന്തീരാങ്കാവിലുള്ള ക്യൂ3 ലക്‌സി വില്ലാസിൽ 2.4 ഏക്കറിൽ 25 എക്‌സ്‌ക്ലൂസീവ് വില്ലകളാണ് ഒരുക്കിയിട്ടുള്ളത്. 3131 സ്‌ക്വയർ ഫീറ്റ്മുതൽ 4879 സ്‌ക്വയർ ഫീറ്റുവരെ വലിപ്പത്തിലുള്ള 4 ബിഎച്ച്‌കെ വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. കോഴിക്കോട് നഗരത്തിൽനിന്ന് വെറും 20 മിനിറ്റ് ദൂരത്തിൽ, ആധുനിക ജീവിതരീതിക്കനുയോജ്യമായി, മികച്ച വാസ്തുവിദ്യാശൈലിയിലും ലോകോത്തര നിലവാരത്തിലും നിർമിച്ച പ്രൈവറ്റ് ലക്ഷ്വറി വില്ലാ പ്രോജക്ടാണിത്. ഗ്ലോബൽ ലൈഫ്‌സ്‌റ്റൈലിന് അനുയോജ്യമായ അത്യാധുനിക ഓട്ടോമേഷനും മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. പ്രൈവറ്റ് എലിവേറ്ററുകൾ, പ്രൈവറ്റ് സ്വിമ്മിങ് പൂളുകൾ, ഡൈനാമിക് സെൻട്രൽ എയർ കണ്ടീഷനിങ് എന്നിവയെല്ലാം ഈ വില്ലകളുടെ സവിശേഷതകളാണ്.
റൊമാൻസിയ (K-RERA/PRJ/KKD/025/2022)
കോഴിക്കോട് കുറ്റിക്കാട്ടൂരിലുള്ള റൊമാൻസിയയിലെ ഓരോ സ്‌പെയ്‌സും അവ തമ്മിലുള്ള അനുപാതവും അതിനുള്ളിലെ പ്രകാശവും സ്വകാര്യതയും വീട് എന്ന അനുഭവത്തെ യാഥാർഥ്യമാക്കി മാറ്റുകയാണ്. ഇതേ സൂക്ഷ്മതയോടെ രൂപപ്പെടുത്തിയിട്ടുള്ള പൊതുവിടങ്ങളും ഹൃദ്യമായ അനുഭൂതി പകരുന്നു.
സ്വകാര്യതയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന റൊമാൻസിയ ലോ ഡെൻസിറ്റി കമ്മ്യൂണിറ്റി ലിവിങ്ങാണ് ഫോക്കസ് ചെയ്യുന്നത്. അതിനാൽ തന്നെ 1.37 ഏക്കറിൽ വെറും 69 യൂണിറ്റുകൾ മാത്രമാണ് റൊമാൻസിയയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1363 സ്‌ക്വയർ ഫീറ്റ്മുതൽ 2176 സ്‌ക്വയർ ഫീറ്റുവരെ വലിപ്പത്തിലുള്ള 2, 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. എല്ലാ ആധുനിക സൗകര്യങ്ങളും അതുല്യമായ ലൊക്കേഷനും അത്യാധുനികമായ അമനിറ്റീസും ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നു.
കൂടുതൽ അറിയാൻ
Phone : 97464 66649
mail id : sales@qdevelopers.in
website: www.qdevelopers.in
Content Highlights: Over a decade of expertise in residential and commercial construction., Q3 Luxury Villas in Pantheerankavu: 25 exclusive 4 BHK villas with private pools and elevators on 2.4 acres., Romancia in Kuttikattoor: Low-density community living with 69 units of 2, 3, and 4 BHK apartments on 1.37 acres., Focus on modern living concepts, high construction standards, and timely delivery.
Published: 23 Sept 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented