തിരുവനന്തപുരം നഗരത്തിൽ അന്തരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെ മികവുറ്റ റെസിഡൻഷ്യൽ പ്രോജക്ടുകൾ ഒരുക്കുന്ന പ്രമുഖ ബിൽഡറാണ് മുത്തൂറ്റ് ഹോംസ്. സാമ്പത്തിക സേവന മേഖലയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് സംരംഭമാണ് ഈ ഗ്രൂപ്പ്. രാജകീയ പാരമ്പര്യത്തിന്റെ പെരുമ പേറുന്ന കവടിയാറിലും, വികസനത്തിലൂടെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ആക്കുളത്തും ശാസ്തമംഗലത്തും മുത്തൂറ്റ് ഹോംസ് ഒരുക്കിയിട്ടുള്ള മൂന്ന് പ്രോജക്ടുകൾ പരിചയപ്പെടാം.
മുത്തൂറ്റ് ഹോംസ് ആക്കുളം K-RERA/PRJ/90/2020
തിരുവനന്തപുരം നഗരത്തിന്റെ സുപ്രധാന ഭാഗമായ ആക്കുളത്ത് ലുലു മാളിന് എതിർവശത്താണ് മുത്തൂറ്റ് റിയൽ എസ്‌റ്റേറ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടായ മുത്തൂറ്റ് ഹോംസ് ആക്കുളം. ആഡംബര സൗകര്യങ്ങളോടു കൂടിയ ഈ റെഡി ടു മൂവ് ഇൻ പ്രോജക്ടിൽ 2 BHK, 3 BHK, 3+ സ്റ്റഡി ഏരിയ, 4 BHK അപ്പാർടമെന്റുകളാണ് ഉള്ളത്.
2.12 ഏക്കറിലാണ് മുത്തൂറ്റ് ഹോംസ് നിർമിക്കപ്പെട്ടിരിക്കുന്നത്. സുഖകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി 60 ശതമാനം ഓപ്പൺ സ്‌പേസ് ഉൾപ്പെടുത്തിയിട്ടുണ്ട്. 2 BHK യൂണിറ്റുകൾ രണ്ട് അളവുകളിൽ ലഭ്യമാണ്. 1299 ചതുര്രശ അടിയിലും 1343 ചതുര്രശ അടി വിസ്തീർണ്ണത്തിലും, 1944 മുതൽ 2310 ചതുര്രശ അടി വരെ വലുപ്പത്തിൽ 3 BHK യൂണിറ്റുകൾ ഒരുക്കിയിരിക്കുന്നു. സ്റ്റഡി ഏരിയ ഉൾപ്പെടുത്തിയ 3 BHK അപ്പാർട്ടമെന്റുകൾ 2220 മുതൽ 2313 ചതുര്രശഅടി വരെ വലുപ്പത്തിലുള്ളവയാണ്. 4 BHK അപ്പാർട്ടമെന്റുകളുടെ വിസ്തീർണം 2539 ചതുര്രശ അടിയാണ്.
നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാനുള്ള അവസരവും അതേസമയം സ്വകാര്യത നിറഞ്ഞ അന്തരീക്ഷവുമാണ് മുത്തൂറ്റ് ഹോംസ് വാഗ്ദാനം ചെയ്യുന്നത്. ലേക്ക് -സീ വ്യൂ അപ്പാർട്ടമെന്റുകളും പച്ചപ്പു നിറഞ്ഞ ഓപ്പൺ സ്‌പേസുകളും പദ്ധതിയെ കൂടുതൽ ആകർഷകമാക്കുന്നു. നഗരത്തിലെ പ്രധാന ക്രേന്ദങ്ങളുടെയെല്ലാം തൊട്ടടുത്ത് സ്ഥിതിചെയുന്നു എന്നതാണ് മുത്തൂറ്റ് ഹോംസിന്റെ മറ്റൊരു പ്രത്യേകത. ലുലു മാളിന് പുറമേ ടെക്‌നോപാർക്ക്, ടെക്‌നോസിറ്റി, കെഎസ്ആർടിസി ബസ് ഹബ്ബ്, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കെല്ലാം വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. കൂടാതെ സ്‌കൂളുകൾ, കോളജുകൾ, ആശുപ്രതികൾ എന്നിവയും സമീപത്തു തന്നെയുണ്ട്.
ഫ്‌ളോറിങ്, ടൈലിങ്, സാനിറ്ററി, പ്ലമിങ്, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയ്‌ക്കെല്ലാം ഉന്നതഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റുമുകളിൽ എസി 4 ലാമിനേറ്റഡ് വുഡൻ ഫ്ളോറിങ്ങാണ് നൽകിയിരിക്കുന്നത്. പൊതുഇടങ്ങളിൽ മോഷൻ സെൻസർ ലൈറ്റ് പോയിന്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഹോം സെക്യൂരിറ്റി മോണിറ്ററിങ്, എമർജൻസി പാനിക് ഇൻട്രൂഷൻ അലാം, വിസിറ്റർ ട്രാക്കിങ്, സർവ്വേലെൻസ് കാമറകൾ എന്നിവ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത ജീവിതാന്തരീക്ഷം ഉറപ്പുവരുത്തുന്നുണ്ട്.
താമസക്കാർക്ക് ഇവിടെ ചെലവിടുന്ന ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനാവുന്ന എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മുത്തൂറ്റ് ഹോംസ് നിർമിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദപരമായാണ് നിർമാണം. ടെറസ് പാർട്ടി ഏരിയ, ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ഗെയിംസ് ഏരിയ, യോഗ സെന്റർ, ഫിറ്റ്‌നസ് സെന്റർ, കുട്ടികൾക്ക് പ്രത്യേക പ്ലേ ഏരിയ, മുതിർന്നവർക്കുള്ള പാർക്ക്, ആംഫിതിയേറ്റർ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി സ്റ്റീം റും, മസാജ് റൂം, ജോഗിങ് ട്രാക്ക്, ഹോം തീയറ്റർ, ലൈബ്രറി, ട്രിപ്പിൾ ഫ്‌ളോർ ഹൈറ്റുള്ള ലോബി എന്നിവയെല്ലാം ഇവിടെയുണ്ട്. 21 സെന്റിൽ സ്ഥിതി ചെയ്യുന്ന എക്കോ ഫ്രണ്ട്‌ലി പാർക്കാണ് മുത്തൂറ്റ് ഹോംസിന്റെ മറ്റൊരു പ്രത്യേകത. കൃത്യമായ മാലിന്യനിർമാർജന സംവിധാനവും പ്രോജക്ടിന്റെ ഭാഗമാണ്. എല്ലാ കാർപാർക്കിങ് ഏരിയയിലും ഇലക്രടോണിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പോയിന്റുകൾ നൽകിയിരിക്കുന്നു. കാറുകൾ കഴുകുന്നതിനായി പ്രത്യേക ബേയും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഈ സൂപ്പർ ലക്ഷ്വറി പ്രോജക്ട് ഏറ്റവും മികച്ച നിക്ഷേപ സാധ്യതയും തുറന്നുവയ്ക്കുന്നുണ്ട്.
മുത്തൂറ്റ് ഹോംസ് കവടിയാർ K-RERA/PRJ/061/2020
തിരുവനന്തപുരത്തിന്റെ രാജവീഥിയിൽ, കവടിയാറിലെ പോഷ് റെസിഡൻഷ്യൽ ഏരിയയിലുള്ള പ്രീമിയം റെഡി ടു മൂവ് പ്രോജക്ടാണ് മുത്തൂറ്റ് ഹോംസ്. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാംഡംബരപൂർവം നിർമിച്ചിട്ടുള്ള ഈ പ്രോജക്ടിൽ ഗസ്റ്റ് സ്യൂട്ട്, രണ്ട് കവേർഡ് കാർ പാർക്കിങ്, ഗസ്റ്റ് കാർ പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. കവടിയാർ കൊട്ടാരത്തിനടുത്തായി 59.5 സെന്റിലാണ് മുത്തൂറ്റ് ഹോംസ് സ്ഥിതിചെയ്യുന്നത്. കന്റംപററി ഡിസൈനിലുള്ള ഈ പ്രോജക്ടിൽ മൂന്നും നാലും ബെഡ്റൂമുകളോടു കൂടി 47 അപ്പാർട്ട്മെന്റുകളാണുള്ളത്. സ്പേഷ്യസായ 3 & 4 BHK അപ്പാർട്ട്മെന്റുകൾ ഈ പ്രോജക്ടിൽ ലഭ്യമാണ്. ഈ പ്രോജക്ടിൽ ഒരു ഫ്ളോറിൽ നാല് ഫ്ളാറ്റുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രണ്ട് ഫ്ളാറ്റുകൾ മാത്രം ഷെയർ ചെയ്യുന്ന വരാന്തയും സ്വകാര്യത ഉറപ്പാക്കുന്നു.
ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയുള്ള എക്സ്റ്റീരിയറും ഇന്റീരിയറുമാണ് മുത്തൂറ്റ് ഹോംസിന്റേത്. എല്ലാ ബെഡ് റൂമുകൾക്കും വുഡൻ ഫ്ളോറിങ് നൽകിയിരിക്കുന്നു. 5400 ചതുരശ്ര അടി വിസ്തീർണത്തിൽ, മൂന്ന് നിലകളിലായി നിർമിച്ചിട്ടുള്ള എക്സ്‌ക്ല്യൂസിവ് ക്ലബ് ഹൗസ് മുത്തൂറ്റ് ഹോംസിന്റെ മറ്റൊരു ആകർഷണീയതയാണ്. ക്ലബ് ഹൗസിന്റെ ആദ്യത്തെ നിലയിൽ കിഡ്സ് പൂളോടു കൂടിയ സ്വിമ്മിങ് പൂൾ, മൾട്ടിപർപ്പസ് ഹാൾ, പൂൾ പാർട്ടി ഏരിയ, സോന, ജാക്വുസി, ചെയ്ഞ്ചിങ് റൂം, ലാൻഡ്സ്‌കേപ്ഡ് ഗാർഡൻ എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയിൽ യൂണിസെക്സ് AC ജിം, പവലിയൻ, ഓപ്പൺ ടെറസ് എന്നിവയും മൂന്നാം നിലയിൽ ഇൻഡോർ ഗെയിംസ്, മിനി തീയേറ്റർ സജ്ജീകരിച്ചിരിക്കുന്നു. ക്ലബ് ഹൗസിനുവേണ്ടി മാത്രമായി പ്രത്യേക ലിഫ്റ്റുമുണ്ട്. കാർ ഡ്രോപ്പ് ഓഫിനായി വിശാലമായ ഇടവും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. അതിഥികൾക്കായി വൈ-ഫൈ സൗകര്യമുള്ള ലോബി, കിഡ്സ്ഇൻഡോർ പ്ലേ ഏരിയ, ഡ്രൈവേഴ്സ് റൂം, ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് റൂം, സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം ഫെസിലിറ്റി, വീഡിയോ ഡോർ ഫോൺ, ബയോമെട്രിക് എൻട്രി സിസ്റ്റം, ലിവിംഗ് റൂമിനും മാസ്റ്റർ ബെഡ്റൂമിനും കേബിൾ ടിവി പ്രൊവിഷൻ, ജനറേറ്റർ ബായ്ക്കപ്പ് എന്നീ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. കൂടാതെ എല്ലാ അപ്പാർട്ട്മെന്റുകൾക്കും രണ്ട് കവേർഡ് കാർ പാർക്കിംഗ് സൗകര്യവും ഗസ്റ്റ് പാർക്കിങ്ങിനായി പ്രത്യേക സൗകര്യവുമുണ്ട്. ഒന്നാമത്തെ ഫ്ളോറിൽ അതിഥികൾക്കായി പ്രത്യേക ഗസ്റ്റ് സ്യൂട്ട് ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രധാന റെസിഡൻഷ്യൽ ഏരിയകളിലൊന്നായ കവടിയാർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ദൂരമേ മുത്തൂറ്റ് ഹോംസിലേക്കുള്ളു. കവടിയാർ പാലസ് അടക്കം തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളുടെ സാന്നിധ്യവും രാജവീഥികളും കണക്ടിവിറ്റിയും ഈ ലൊക്കേഷന്റെ പ്രത്യേകതകളാണ്. ഇവിടെ നിന്നും നഗരത്തിന്റെ ഏതു ഭാഗത്തേക്കും വളരെ പെട്ടെന്ന് എത്താനാകും. നിക്ഷേപം എന്ന നിലയിലും മുത്തൂറ്റ് ഹോംസ് മികച്ച ചോയ്‌സ് ആണ്. (TC Obtained, Zero GST)
മുത്തൂറ്റ് ഹോംസ് ശാസ്തമംഗലം
ശാസ്തമംഗലത്ത് രാജാ കേശവദാസ സ്‌കൂളിനടുത്തുള്ള റെഡി ടു മൂവ് ഇൻ പ്രോജക്ടാണ് മുത്തൂറ്റ് ഹോംസ്. ഇതിലെ 2, 3 BHK അപ്പാർട്ട്‌മെന്റുകളും പെന്റ്ഹൗസുകളും പ്രീമിയം ലിവിങ് സ്‌പെയ്‌സുകളാണ്. മോഡേൺ ആർക്കിടെക്ചറും എലഗന്റായ ഇന്റീരിയറും സുഖപ്രദമായ അന്തരീക്ഷവും അതിന്റെ മാറ്റ് കൂട്ടുന്നു. ഇതിലെ 2 BHK അപ്പാർട്ട്‌മെന്റുകൾ 1493, 1620 ചതുരശ്ര അടിയിലും 3 BHK അപ്പാർട്ട്‌മെന്റുകൾ 2348, 2352 ചതുരശ്ര അടിയിലും രൂപകൽപ്പന ചെയ്തിരിക്കുന്നു. വിശാലമായ ലോബി, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിമിങ് ഏരിയ, ലൈബ്രറി... തുടങ്ങി ഉയർന്ന ലൈഫ്‌സ്റ്റൈൽ സമ്മാനിക്കുന്ന അത്യാധുനിക സൗകര്യങ്ങളും ആഡംബര സംവിധാനങ്ങളുമാണ് ഈ പ്രോജക്ടിലുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് - 7592 840 840
For registration – https://mbiurl.in/vj5dy
Content Highlights: Ready-to-move-in luxury apartments in prime Trivandrum locations (Akulam, Kowdiar, Sasthamangalam)., Diverse configurations ranging from 2 BHK to 4 BHK and exclusive Penthouses., World-class amenities including swimming pools, clubhouses, fitness centers, and 24/7 security., Strategic locations near Technopark, Lulu Mall, and major city hubs., Sustainable features like electronic vehicle charging stations and eco-friendly parks.
Published: 18 Jun 2026, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented