അബുദാബിക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് മാതൃഭൂമി പ്രോപ്പര്‍ട്ടി എക്‌സ്‌പോയെന്ന് അല്‍ സാബി ഗ്രൂപ്പ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സിബി കടവില്‍.

To advertise here,

നവംബര്‍ 22, 23 തിയതികളിലായി അബുദാബി അല്‍ മന്‍ഹാലിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്റ്റേഡിയത്തിലാണ് എക്സ്പോ നടക്കുക. പ്രവേശനം സൗജന്യമാണ്. പ്രവാസികള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മാതൃഭൂമി അബുദാബിയില്‍ ഒരുക്കുന്നത്. കേരളത്തില്‍നിന്നും ഏകദേശം 30 ഓളം ബില്‍ഡേഴ്സ് 200 ലേറെ പുതിയ പ്രൊജക്ടുകളുമായി പ്രവാസികള്‍ക്കുമുന്നിലെത്തും.