അബുദാബി: എമിറേറ്റില്‍ അല്‍ മന്‍ഹാലിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ സമാപിച്ചു. സമാപനസമ്മേളനത്തില്‍ എസ്എഫ്‌സി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ. മുരളീധരന്‍ മുഖ്യാതിഥിയായി. കേരളത്തില്‍നിന്നെത്തിയ ബില്‍ഡേഴ്‌സിനെ എക്സ്പോയിൽ ആദരിച്ചു.
ചടങ്ങില്‍ ക്രഡായ് കേരള സിഇഒ എം.സേതുനാഥ്, മാതൃഭൂമി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) കെ.ആര്‍. പ്രമോദ്, മാതൃഭൂമി ഡോട്ട് കോം നാഷണല്‍ ഹെഡ് ദീപ്തി എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന എക്‌സ്‌പോയില്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. കേരളത്തിലെ 35- ഓളം ബില്‍ഡര്‍മാര്‍ 200-ലേറെ പ്രൊജക്ടുകളുമായി എക്‌സ്‌പോയില്‍ പങ്കെടുത്തു. സ്വപ്നഭവനം തേടി കുടുംബസമേതമായാണ് രണ്ടുദിവസങ്ങളിലും ആളുകളെത്തിച്ചേര്‍ന്നത്. പലരും അതത് ബില്‍ഡര്‍മാരില്‍നിന്ന് നേരിട്ട് പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ലുലു ഗ്രൂപ്പ് ഡയറക്ടര്‍ (ഗ്ലോബല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്) വി.നന്ദകുമാര്‍ ആയിരുന്നു പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്. അബുദാബിയിലെ പ്രധാന സംഘടനാ ഭാരവാഹികളും എക്‌സ്‌പോയില്‍ പങ്കെടുത്തു. കേരളത്തിലെ മികച്ച ലൊക്കേഷനുകളില്‍ നൂതന സൗകര്യങ്ങളോടുകൂടിയ പ്രോജക്ടുകള്‍ മേളയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍, ബഡ്ജറ്റ് ഫ്രണ്ട്‌ലി അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി വില്ലകള്‍, നിര്‍മാണം പൂര്‍ത്തിയായവ, ഉടന്‍ പൂര്‍ത്തിയാകുന്നവ തുടങ്ങിയ പ്രോജക്ടുകളാണ് എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്.
ഈവര്‍ഷം ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടത്തിയ മാതൃഭൂമി ഡോട്ട് കോം പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ വലിയ വിജയത്തിനുശേഷമുള്ള അബുദാബി എക്‌സ്‌പോയ്ക്കും മികച്ച പ്രതികരണമായിരുന്നു. അബുദാബിയിലെ എന്‍എച്ച് 47 റസ്‌റ്റോറന്റ് ആയിരുന്നു ഫുഡ് പാര്‍ട്ണര്‍.
Content Highlights: Mathrubhumi.com Property Expo Concludes in Abu Dhabi: A Gateway to Kerala's Dream Homes
Published: 23 Nov 2025, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented