തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. മനസ്സുകളെ ഒന്നിപ്പിക്കുന്ന കലയെ ഉയർത്തിപ്പിടിക്കാൻ കഴിയുന്നതാകട്ടെ ഈ കലാമേളയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി തേക്കിൻകാട് മൈതാനം എക്‌സിബിഷൻ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

To advertise here,

25 വേദികളിലായി 249 ഇനങ്ങളിൽ 12,000 വിദ്യാർഥികൾ പങ്കെടുക്കും. അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ സമാപനസമ്മേളനം 18-ന് വൈകീട്ട് നടക്കും. നടൻ മോഹൻലാൽ മുഖ്യാതിഥിയാവും.