സ്വപ്നവേദിയിലെത്തിയപ്പോൾ സാനിയയുടെയും അമ്മയുടെയും ഹൃദയം ഒരുപോലെ നിറഞ്ഞു. പ്ലസ്ടു വിദ്യാർഥിയായതിനാൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസാന അവസരമായിരുന്നു. അത് എന്തായാലും നഷ്ടപ്പെടുത്തിയില്ല. ആദ്യ തവണ കലോത്സവ വേദിയിലെത്തിയത് രണ്ട് മത്സരത്തിൽ പങ്കെടുക്കാനാണ്, ഭരതനാട്യത്തിനും മോഹിനിയാട്ടത്തിലും. ഹരിപ്പാട് സ്വദേശികളായ പെയിന്റിങ് തൊഴിലാളിയായ സന്തോഷിനും ലോട്ടറിക്കട ജീവനക്കാരിയായ ശ്യാമയുടെയും മകൾക്ക് കലോത്സവ വേദിയിലെത്തുക എന്നത് എളുപ്പമായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ ഒരുപാട് പേരുടെ സഹായത്തോടെയാണ് ഇപ്പോൾ വേദിയിലെത്തിയത്. ​ഗുരുവായ ആർ.എൽ.വി അഖിൽ കൃഷ്ണൻ ഫീസ് വാങ്ങാതെയാണ് പഠിപ്പിച്ചത്. ​പ്ലസ്ടുവിന് ശേഷം ഗുരുവിനെ പോലെ ആർ.എൽ.വിയിൽ പഠിക്കണമെന്നാണ് സാനിയയുടെ ആ​ഗ്രഹം. 

To advertise here,