കൊല്ലം:   യേശുദാസ് എന്ന ഗന്ധര്‍വ സ്വരം കാതില്‍ തേന്‍മഴയായി നിറഞ്ഞു നില്‍ക്കുകയാണ് കലാ കൗമാരത്തിനു മുന്നില്‍. തലമുറ എത്ര മാറി വന്നാലും ഈ നാദസൗകുമാര്യത്തെ നെഞ്ചേറ്റാത്തവരായി ഒരാളും ഇല്ലെന്ന് കൊല്ലത്തു സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവവും സാക്ഷ്യം നില്‍ക്കുന്നു. മത്സരത്തിന് എത്തിയ ഗായകരായ കുട്ടികള്‍ അവരുടെ ദാസേട്ടനോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ 84 കുട്ടിഗായകര്‍  മാതൃഭൂമിയോട് പങ്കുവെച്ചു. ഒപ്പം അദ്ദേഹത്തിന്റെ 84-ാം പിറന്നാളിന് അവരുടെ ആശംസ അറിയിക്കുകയും ചെയ്തു. പുതിയ തലമുറയ്ക്ക് പഴയ പാട്ടുകള്‍ അത്ര പ്രിയം പോരാ എന്ന ആരോപണത്തെ അകറ്റി നിര്‍ത്തുന്നതായിരുന്നു കുട്ടികളുടെ സമീപനം. അല്ലിയാമ്പല്‍ കടവില്‍, ഉണ്ണികളേ ഒരു കഥ പറയാം,  വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍, മെല്ലെ മെല്ലെ മുഖപടം,..... ഇങ്ങനെ ഇഷ്ടഗാനപ്പട്ടിക നീളുന്നു. കേരളത്തിന്റ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അവരുടെ ഇഷ്ടഗാനം പിറന്നാളാശംസയായി പാടിയതിന്റെ വീഡിയോ കാണാന്‍ ഒപ്പമുള്ള ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്യുക.

To advertise here,