കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെതിരേ. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പത്തുപേരുമായി പൊരുതി ഗോള്‍രഹിത സമനിലനേടാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അവസാന മൂന്നുകളികളില് രണ്ടു വിജയവും ടീം നേടി. സ്വന്തം തട്ടകത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1 സ്കോറില്‍ തോല്‍പ്പിച്ചതും ടീമിന് പ്രതീക്ഷപകരുന്നു.
ടീമില്‍ പുതുതായെത്തിയ മോണ്ടനെഗ്രൊ പ്രതിരോധതാരം ദുസാന്‍ ലഗാത്തോറിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഉറ്റുനോക്കുന്നത്. മോണ്ടനെഗ്രൊ ദേശീയതാരമായ ലഗാത്തോര്‍ ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നാണ് കോച്ച് ടി.ജി. പുരുഷോത്തമന്റെ പ്രതീക്ഷ. എന്നാല്‍, ചെന്നൈയിന് എഫ്.സി.യില്നിന്ന് പുതുതായെത്തിയ യുവ ഡിഫന്റര്‍ ബികാഷ് യുംനാമിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. കഴിഞ്ഞകളിയില്‍ ചുവപ്പുകാര്‍ഡ് കിട്ടിയ ഐബാന്‍ഭ ധോലിങ്ങിനും കളിക്കാന്‍ കഴിയില്ല.
ബ്ലാസ്റ്റേഴ്സ് 17 കളികളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അവശേഷിക്കുന്ന ഏഴുകളികളില്‍ നാലോ അഞ്ചോ ജയംനേടിയാല് ആദ്യ ആറുസ്ഥാനങ്ങളില്‍ ഇടംനേടി പ്ലേ ഓഫിന് യോഗ്യതനേടാന്‍ ടീമിന് സാധ്യതതെളിഞ്ഞേക്കും. ഈസ്റ്റ് ബംഗാള്‍ 16 കളികളില്‍ 14 പോയിന്റുമായി 11-ാം സ്ഥാനത്താണ്.
Content Highlights: kerala blasters vs east bengal indian super league
Published: 24 Jan 2025, 09:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented