ബെംഗളൂരു: ഐഎസ്എല്ലില്‍ കുതിപ്പ് തുടര്‍ന്ന് ബെംഗളൂരു എഫ്.സി. പരാജയമറിയാതെ മുന്നേറുകയായിരുന്ന പഞ്ചാബ് എഫ്.സി.യെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു തോല്‍പ്പിച്ചു.

To advertise here,

ആദ്യപകുതിയില്‍ റോഷന്‍ സിങ്ങാണ് ആതിഥേയ ടീമിന്റെ വിജയഗോള്‍ കുറിച്ചത്. 58-ാം മിനിറ്റില്‍ ചിഗ്ലെന്‍സന സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തുപോയതോടെ ബെംഗളൂരു പത്തുപേരായി ചുരുങ്ങിയിരുന്നു.

ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ടിലാണ് റോഷന്‍ സിങ് 43-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും പഞ്ചാബിന് ഗോള്‍ തിരിച്ചടിക്കാനായില്ല. 73-ാം മിനിറ്റില്‍ പഞ്ചാബിന്റെ മുഷാഗ ബെക്കന്‍ഗയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി.

അഞ്ചുകളിയില്‍നിന്ന് 13 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാലു കളികളില്‍നിന്ന് ഒമ്പത് പോയിന്റുള്ള പഞ്ചാബ് മൂന്നാമതാണ്.